Sunday, October 31, 2010

ആംഗലേയം ..!!!

കാലങ്ങളോളം  ഞാന്‍ 
പറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു  വഷളാക്കിയ  കവിത ,
നിന്റെ  മൌനത്തിലെന്റെ  കവിത
തീക്ഷ്ണമാവുന്നു
മടിയിലിരുത്തി  താലോലിച്ച
ദിവസങ്ങളില്‍ ഞാന്‍
സ്ത്രീയായി  പരിവര്‍ത്തനം
ചെയ്യപ്പെടുന്നു
ഒടുക്കമൊരു  ദിവസം
നീ
നിസഗംനായി   സംസാരിക്കുന്നു
വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത  ഭാഷയില്‍
കൂട്ടിനു  ഭാവുകങ്ങളും  ആശംസകളും
നെഞ്ചില്‍  നിന്നും  പറിച്ചെടുത്തു  നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..

28 comments:

 1. കാലങ്ങളോളം ഞാന്‍
  പറഞ്ഞിരുന്നത്
  നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
  ഒടുക്കമൊരു ദിവസം
  നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
  മഴയിലെക്കാണല്ലോ
  ഇറക്കി വിടുന്നത് ..

  ReplyDelete
 2. അതെ, അങ്ങനെ തന്നെയാണ് ചെയ്തത്.

  ReplyDelete
 3. നിന്റെ മൌനത്തിലെന്റെ കവിത തീക്ഷ്ണമാവുന്നു എന്നല്ലെ വേണ്ടത്?

  ReplyDelete
 4. വരണ്ട ആംഗലേയത്തില്‍
  എന്നോടല്ലാത്ത ഭാഷയില്‍
  കൂട്ടിനു ഭാവുകങ്ങളും ആശംസകളും
  നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
  മഴയിലെക്കാണല്ലോ
  ഇറക്കി വിടുന്നത് ..
  ---------------------

  "ഒരു ഒന്നൊന്നര ജീവിതം "

  ReplyDelete
 5. നന്നായി, മടിയിലിരുത്തി കൊഞ്ചിച്ച ശേഷം ഒരുമാതിരി മറുഭാഷ പറയുന്നത് ഉചിതമല്ല തന്നെ. മനോരാജ് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ!

  ReplyDelete
 6. വെയിലിനെക്കാള്‍ നല്ലത് മഴ തന്നെ

  ReplyDelete
 7. വരണ്ട ആംഗലേയത്തില്‍
  എന്നോടല്ലാത്ത ഭാഷയില്‍


  കൊള്ളാം കേട്ടോ കവിത ...മാതൃഭൂമി വായിച്ചിരുന്നു

  ReplyDelete
 8. നെഞ്ചില്‍ നിന്നും പറിച്ചെടുത്തു നീയെന്നെ
  മഴയിലെക്കാണല്ലോ
  ഇറക്കി വിടുന്നത് ..

  തീര്‍ച്ചയായും.

  ReplyDelete
 9. Lines are good. I think u can give a better title.
  My wishes.

  ReplyDelete
 10. മനോഹരമായി

  ആശംസകള്‍

  ReplyDelete
 11. എല്ലാം ഒരു മഴയായി പെയ്തു തീരട്ടെ....

  ReplyDelete
 12. നെഞ്ചില്‍ നിന്നും പറിച്ചെടുത്ത് ......
  നല്ല വരികള്‍

  ReplyDelete
 13. ഒരു മഴയിലും കരിയാ മുറിപ്പാടുകൾ.....

  ReplyDelete
 14. നഷ്ടങ്ങള്‍ സുഖദമായ ഓര്‍മ്മയാണ്, ഒരുപാട് നന്മകള്‍ അതോര്‍മ്മിപ്പിക്കും.

  മഴയിലേക്കിറങ്ങിക്കോളൂ, ഒന്നു നനഞ്ഞ് കുളിര്‍ത്ത് കയറുമ്പോഴുള്ള സുഖം വേറെ തന്നെ.

  നല്ല വര്‍കള്‍ക്കാശംസകള്‍ മാത്രം.

  ReplyDelete
 15. thanks all....
  Manoraj thanks ..i changed that mistake

  ReplyDelete
 16. ഡിസൈനെ കുറിച്ച് പറഞ്ഞാല്‍ കേമം.
  വായന നിരാശപ്പെടുത്തിയില്ല

  ReplyDelete
 17. സത്യസന്ധമായി പറഞ്ഞാല്‍ കുറെ വാക്കുകള്‍ നിരത്തുകയല്ലാതെ ഈ രചനയില്‍ ആത്മാര്‍ത്ഥമായ മനസുണ്ടായില്ല രചിതാവിനു ....വളരുക എന്നത് എഴുതുന്നതില്‍ രചിതാവിനുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോലാണ് .. വെറുതെ ഇവിടെ കമന്റായി പലരും പറയുന്ന ഭംഗിവാക്കുകള്‍ ഒരു രചിതാവിനെ വളര്ത്താന്‍ കഴിയും എന്ന് വിശ്വസിക്കരുത് ..കൂടുതല്‍ ആത്മഗൌരവത്തോടെ എഴുതുമല്ലോ ....വളരുക

  ReplyDelete
 18. Most men are just like that, they love less once their desire is fulfilled.
  On the contrary, a woman's love increases once they get fulfilled by the one they love.
  hence your lines are apt.

  ReplyDelete
 19. നല്ല വരികൾ ഇഷ്ട്ടായി

  ReplyDelete
 20. 'പെണ്മ'യിലെ ആരുറപ്പും, 'ബലി'യിലെ ധര്‍മ്മവീര്യവും ആഴവും കണ്ടുണ്ടായ മതിപ്പോടെ 'ആംഗലേയ'ത്തിന്റെ ഏടില്‍ കണ്ണോടിച്ച ഞാന്‍ നിരാശനായി. ഈ ദര്‍ശനം എന്റെ പിഴയാവാം.

  ReplyDelete
 21. കാലങ്ങളോളം ഞാന്‍
  പറഞ്ഞിരുന്നത്
  നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
  എന്നെ കൊഞ്ചിച്ചു വഷളാക്കിയ കവിത

  ReplyDelete
 22. എല്ലാ സമയത്തും ഒരു പോലെ എല്ലാവരയും നിരാശരാകാതെ എഴുതാന്‍ കഴിയുന്നത്‌ ഒരു കഴിവ് ആണ്.....
  ഭംഗിവാക്കുകളില്‍ കുരുങ്ങി പോവാതെ വളരുക എന്നത് അത്ര എല്ലുപ്പം സാധിക്കുന്നത് അല്ല എന്നാലും ശ്രമിക്കാം ...
  ഇത് പോലെ ഇന്നിയും തെറ്റ് കുറ്റങ്ങള്‍ പറഞ്ഞു തന്നു എന്നും പ്രോചോധനമാകും എന്നെ പ്രതീക്ഷയോടെ

  എല്ലാവരും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി

  ReplyDelete
 23. അയ്യോ അങ്ങിനെ പറയല്ലേ. ആങ്കലേയം നെഞ്ചിലേറ്റി നടക്കുന്നില്ലേ എല്ലാവരും.
  അതാണത്രേ ലോകത്തിലെ ഏറ്റവും നല്ല ഭാഷ. അവര്‍ക്ക് മാത്രമേ ഉപചാരവും, ആശംസകളും അറിയാവൂ അത്രേ.
  അതല്ല അവര്‍ മാത്രമാണത്രേ ലോകത്തിലെ ഉന്നത കുലജാതര്‍. കാരണം അവര്‍ സംസാരിക്കുന്ന ഭാഷ ആങ്കലെയം.

  ഹും. ആംഗലേയം.

  മലയാളത്തിനില്ലേ അതിന്റെ ഗുണം. അതറിഞ്ഞു വരിക.

  ReplyDelete

നന്ദി ..വീണ്ടും വരിക ..!!!