Monday, October 11, 2010

രാഷ്ട്രീയം
ഇവിടെ നടുക്ക് തലയുയര്‍ത്തി
നിന്നോരോറ്റ മരം പറഞ്ഞു
"ഇവിടെ രാഷ്ട്രീയം വേണ്ട"
എല്ലാവരും അത് തന്നെയേറ്റു പറഞ്ഞു
ചാവി കൊടുത്ത യന്ത്രം പോലെ
ഞങ്ങളങ്ങിനെ തെണ്ടി നടന്നു
" നല്ല കുട്ടികള്‍ "
മാഷമ്മാര് പറഞ്ഞു
"നിറയെ മാര്‍ക്ക് "
അച്ഛനുമമ്മക്കും നിറഞ്ഞു.എന്നിട്ടും ,
ജനിച്ച നാടിനെയറിഞ്ഞില്ലെയെന്നു
അവളെ മുടിച്ചവരെയറിഞ്ഞില്ലെയെന്നു
ഒരു രാത്രിയും പരാതി പെട്ടില്ല
കൂടെ കിടന്നവന്‍ നാടിനെയൊറ്റി
കൊടുത്തപ്പോഴൊരു ദിവസം
ഞങ്ങളാഘോഷിച്ചു ..

ഒടുക്കം ,
കാല്‍ച്ചുവട്ടിലെ മണ്ണ് ഓലിച്ചു പോയപ്പോള്‍
തലയ്ക്കുമുകളിലെ ആകാശം പറന്നുപോയപ്പോള്‍
ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
എന്നാരോ പിറുപിറുത്തതു കേട്ടു ...

34 comments:

 1. " നല്ല കുട്ടികള്‍ "
  മാഷമ്മാര് പറഞ്ഞു
  "നിറയെ മാര്‍ക്ക് "
  അച്ഛനുമമ്മക്കും നിറഞ്ഞു.

  പഠിപ്പ് എന്നാല്‍ എല്ലാവര്ക്കും ആവശ്യം ഇന്നിത് മാത്രം!
  എനിക്കിഷ്ടപ്പെട്ടു.

  ReplyDelete
 2. നല്ല അര്‍ത്ഥവത്തായ കവിത. ഇഷ്ടായി..

  ReplyDelete
 3. ഇതിലെ ആശയത്തോട് യോചിപ്പില്ല.
  കലായത്തില്‍ രാഷ്ട്രീയം ഉണ്ടായാലേ രാഷ്ട ബോധാമുള്ളവരാകാന്‍ കഴിയൂ എന്ന പ്രസ്താവം യുക്തിസഹമല്ല.
  കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതിനു കാരണം അതല്ല.മറ്റു പലതാണ്.
  ഇനി കവിതയിലെ ആശയം വേറെയെങ്കില്‍ ക്ഷമിക്കുക.
  ("നിന്നോരോറ്റ മരം " എന്നത് "നിന്നൊരൊറ്റ മരം" ആയിരിക്കുമെന്ന് കരുതുന്നു).
  ഭാവുകങ്ങള്‍!

  ReplyDelete
 4. #ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
  എന്നാരോ പിറുപിറുത്തതു കേട്ടു ..#

  ഹ ഹ ഹ ഹ !! അത് പോകട്ടെ, ഇപ്പോൾ സ്വബോധം പോലുമില്ലല്ലോ..
  മദ്യം!!! കഷ്ടം!!!

  നന്നായി കവിത.

  ReplyDelete
 5. ഇസ്മായില്‍ കുറുമ്പടി പറഞ്ഞ പോലെ കലാലയ രാഷ്ട്രീയം മാത്രമേ രാഷ്ട്രബോധമുള്ള പൌരന്മാരെ സൃഷ്ടിക്കൂ തോന്നുന്നില്ല.

  ReplyDelete
 6. rashtreeyavum raashtra bodhavum paurabodhavum okke vythyasthamaaya kaaryangalaanu..

  ReplyDelete
 7. ഒടുക്കം ,
  കാല്‍ച്ചുവട്ടിലെ മണ്ണ് ഓലിച്ചു പോയപ്പോള്‍
  തലയ്ക്കുമുകളിലെ ആകാശം പറന്നുപോയപ്പോള്‍
  ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
  എന്നാരോ പിറുപിറുത്തതു കേട്ടു ...
  കൊള്ളാം

  ReplyDelete
 8. ഇന്നത്തെ കലാലയ രാഷ്ട്രീയം രാഷ്ട്രബോധത്തിനുപകരിക്കുമോ എന്ന്നതു ചിന്തിക്കേണ്ടുന്ന വിഷയമാണു . ഇസ്മയീൽ എന്ന ബ്ലോഗർ പറഞ്ഞത് പോലെ ("നിന്നോരോറ്റ മരം " എന്നത് "നിന്നൊരൊറ്റ മരം" ആയിരിക്കുമെന്ന് കരുതുന്നു).
  ഇനിയും നന്നായി എഴുതാൻ കഴിയട്ടെ ആശംസകൾ

  ReplyDelete
 9. വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയമല്ല വേണ്ടതു, രാഷ്ട്രീയ ബോധമാണ്. കക്ഷിരാഷ്ട്രീയം കൊടികുത്തിവാണ കാലത്തും ബഹുഭൂരിപക്ഷത്തിനും അതു ഉണ്ടായിരുന്നില്ല.

  കവിത ഇഷ്ടമായി.

  ReplyDelete
 10. അരാഷ്ട്രീയ വാദത്തിനു നേരെ ഒരമ്പ്.
  കക്ഷിരാഷ്ട്രീയത്തിലെ വൃത്തികെട്ട കളികള്‍ ആളുകളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റുന്നു.

  ReplyDelete
 11. രാഷ്ട്രീയം ആശയം നന്നായി..ആശംസകൾ

  ReplyDelete
 12. അപ്പൊ ഏതാ പാര്‍ട്ടി

  ReplyDelete
 13. കൊള്ളാം.

  (കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയാലും ശരി ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീണാലും ശരി, ഇടയ്ക്ക് കണ്ണൂരാന്‍റെ ഇടം വരെ വരാന്‍ മറക്കേണ്ട!)

  ReplyDelete
 14. നല്ല കുട്ടി..
  "നിറയെ മാര്‍ക്ക് "

  ReplyDelete
 15. ഓറ്റമരത്തിലെപ്പോലെ അസ്ഥാനത്ത് ചില ദീര്‍ഘചിഹ്നങ്ങള്‍ വന്നത് ഒഴിവാക്കാമായിരുന്നു.
  കലാലയ രാഷ്ട്രീയം അത്രക്ക് മോശമാണോ? :)

  ReplyDelete
 16. ആശയത്തോട് യോജിപ്പില്ലെങ്കിലും കവിതയിലെ വരികള്‍ നന്നായി.
  ഒഴാക്കനോട്‌ പെട്ടന്നുത്തരം പറയണേ. ചുമ്മാ അറിയാനാ, തിരഞ്ഞെടുപ്പോക്കെയല്ലേ.

  ReplyDelete
 17. അരാഷ്ട്രീയത നന്നല്ല, രാഷ്ട്രീയബോധം ശരിയായ ദിശയിലാണെങ്കിൽ നന്നാണു താനും.പക്ഷേ ഒരു ഐഡിയോളജിയുമില്ലാതെ സംഘബലത്തിന്റെ മസിലും പെരുപ്പിച്ച് നടക്കുന്ന രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നാം സഹിക്കും. ഓരോ രാഷ്ട്രീയപാർട്ടിയും അവരുടെ വിദ്യാർത്ഥി സംഘടനകളെ അവരുടെ ഐഡിയോളൊജിയിലേക്ക് പരിവർത്തിപ്പിക്കേണ്ടതുണ്ട്.

  ലെനിൻ പണ്ട് കലാശാലാ വിദ്യാർത്ഥികളോട് പറഞ്ഞ ഒരു കാര്യമുണ്ട്. നിങ്ങൾ ക്ലാസ് റൂം ഉപേക്ഷിച്ഛിട്ട് തെരുവിലിറങ്ങി വിപ്ലവം നടത്തണമെന്നാരു പറഞ്ഞു. നിങ്ങളുടെ ക്ലാസ്സ് റൂം പ്രവർത്തനം ഒരു വിപ്ലവപ്രവർത്തനമാക്കി മാറ്റണമെന്ന്... അങ്ങനെയെങ്കിൽ ഇവിടെ എത്രപേർ.

  ഇത് കവിതയുടെ ആശയത്തെപറ്റി.

  കവിത വല്ലാതെ ബാഹ്യമായി. അങ്ങനെ എല്ലാം കവിതയാക്കി മാറ്റണമെന്നില്ലല്ലോ.
  ഇവിടെ കവിത ഒരു പ്രതികരണം മാത്രമായി. കുറച്ച് കൂടി ആഴമുള്ളതാക്കിക്കൂടെ?

  ReplyDelete
 18. കലാലയ രാഷ്ട്രീയം ആകാം, ആകാതിരിക്കാം. ഉദ്ദേശശുദ്ധിയാണ് പ്രധാനം.

  ReplyDelete
 19. ഒരു ബോധവൽക്കരണ ആവിഷ്കാരം...
  നന്നായി കേട്ടൊ

  ReplyDelete
 20. രാഷ്ട്ടവും രാഷ്ട്ര ബോധവും ...രാഷ്ട്ടീയവും പരസ്പരം ബന്ധം ഉണ്ട് എന്നിരുനാലും
  കക്ഷി രാഷ്ടീയം .......................

  കവിതയില്‍ , രാഷ്ടീയം വേണം എന്ന് തന്നെ ആണ് കവിയിത്രിയുടെ പക്ഷം അല്ലെ ?

  ReplyDelete
 21. ഇവിടെ രാഷ്ട്യിയാതെ കുറിച്ച് പറയുമ്പോള്‍ പലരും എതിര്‍ അഭിപ്രായം പറയും ,നിങ്ങളുടെ അഭിപ്രായ പ്രകടനത്തിനുസ്വാതന്ത്ര്യം ഉണ്ടായത് രാഷ്ട്യിയം ഉള്ളതുകൊണ്ടായിരുന്നു എന്നാ മൂല്യ ബോധത്തിലേക്ക്‌ ആരും കടന്നു വരുന്നില്ല .എല്ലാവരും വര്‍ത്തമാന കാല രാഷ്ട്യിയത്തിലെ ചിലപോരായിമയില്‍ മുഖം അമര്‍ത്തി ഇരിക്കുകയാണ് .നല്ല പോസ്റ്റു

  ReplyDelete
 22. അരാഷ്ട്രീയതയേക്കാള്‍ രാഷ്ട്രീയ ബോധമുള്ള ജനതയാണ്‌ ജനാധിപത്യത്തിന്റെ കരുത്ത്‌.


  നന്നായി,
  ആശംസകള്‍

  ReplyDelete
 23. ഒടുക്കം ,
  കാല്‍ച്ചുവട്ടിലെ മണ്ണ് ഓലിച്ചു പോയപ്പോള്‍
  തലയ്ക്കുമുകളിലെ ആകാശം പറന്നുപോയപ്പോള്‍
  ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
  എന്നാരോ പിറുപിറുത്തതു കേട്ടു ..

  ആശംസകൾ.

  ReplyDelete
 24. നല്ല ചിന്തകള്‍ ....
  നന്നായിരിക്കുന്നു
  ഈ എഴുത്ത് ....
  അരാഷ്ട്രീയവാദികള്‍ ഓര്‍ക്കാതെ പോകുന്ന
  കുറെ സത്യങ്ങള്‍ ഉണ്ട് ....അവരൊക്കെ
  ഇനി എന്നാണാവോ ......................
  ഒലിച്ചു തന്നെ പോകേണം

  ReplyDelete
 25. ഒടുക്കം ,
  കാല്‍ച്ചുവട്ടിലെ മണ്ണ് ഓലിച്ചു പോയപ്പോള്‍
  തലയ്ക്കുമുകളിലെ ആകാശം പറന്നുപോയപ്പോള്‍
  ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
  എന്നാരോ പിറുപിറുത്തതു കേട്ടു ..

  ......
  ഇതു വളരെ സത്യമാണ് വിഷ്ണുപ്രിയ ....കവിതയില്‍ ഒന്നുകൂടെ തപസ്സിരിക്കുക

  ReplyDelete
 26. നല്ല പോസ്റ്റു

  ReplyDelete
 27. Pareekshanangal...!

  manohaaram, Ashamsakal...!!!

  ReplyDelete
 28. വായിച്ച് പ്രോത്സാഹിപ്പിയ്ക്കുന്ന എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി.
  രാഷ്ട്രീയത്തോട് യോചിക്കുന്നവര്‍ ഉണ്ട് യോചിക്കാത്തവര്‍ ഉണ്ട് ..എങ്കില്‍ എന്റെ ആശയം ഇവിടെ പങ്ക് വെച്ച് എന്ന് മാത്രം

  ReplyDelete
 29. രാഷ്ട്രീയം രാഷ്ട്രത്തിന് വേണ്ടിയാകട്ടെ!

  ReplyDelete

നന്ദി ..വീണ്ടും വരിക ..!!!