Tuesday, September 14, 2010

പിശക് ...!!!


     നെഞ്ചിനു  കുറുകെ പൂണ്‌ലിട്ടു   മാറി നടന്നിരുന്ന കുട്ടിയില്‍  നിന്ന്  തുടങ്ങിയതാണ് ഈ ഭാഷയോടുള്ള വെറുപ്പ്. ഉണ്ട ശര്‍ക്കര പൊതിഞ്ഞ കടലാസിന്റെ പുറത്തുനിന്നു ചാക്ക് വള്ളി  അഴിച്ചെടുത്തു പൂണൂലായി  ധരിച്ചു ആ ഭാഷ പലവുരു പറഞ്ഞു നോക്കിയതാണ് .ഇല്ല വഴങ്ങുന്നില്ല .പെണ്ണായാലും ഭാഷയാലും എനിക്ക് വഴങ്ങാ
ത്തെല്ലാം   വെറുപ്പായിരുന്നു. അങ്ങനയെ ഭാഷ വെറുത്തായിരുനു കമ്മ്യുണിസ്റ്റ്യാത് .
    ആ സ്നേഹം അങ്ങനെ  വഴിഞ്ഞൊഴുകുകായിരുന്നു .വടക്കേടത്തെ പെണ്ണിനോട് മിണ്ടരുതെന്ന് അമ്മയും കണ്ട പെണ്ണുങ്ങളോട് വായിട്ടലയ്കരുതെന്നു ചെറിയച്ചന്മാരും പറഞ്ഞത് കൊണ്ട് മാത്രമല്ല ,ആ ഭാഷ മുലപ്പാലിലുടെ കിട്ടിയാതായെന്ന  തിരിച്ചറിവ് കൊണ്ട് കൂടെയായിരുന്നു.എത്ര പേരെ  പ്രണയിച്ചുവെന്നു കണക്ക് വെച്ചിട്ടില്ല  എന്ന് പറയരുത്.നീയെന്റെ ഭാര്യയാണെന്നും കാമുകിയാണെന്നും രാജകുമാരിയാണെന്നും പറയുമ്പോള്‍
ഞാനെട്ട മാറ്റി വെക്കുമായിരുന്നു .അത് എല്ലാം അമ്മയുടെ കൈയിലാണ് കൊടുത്തേല്പിക്കുന്നത്.

    മേശയുടെ അപുറവുമിപ്പുറവും കാപ്പി കോപ്പയ്ക്ക് മുന്നിലിരിക്കുമ്പോള്‍ എന്തോ എനിക്ക് അവള്‍ പണ്ട് കുറിച്ച് തന്ന  കവിതയ
ണോര്‍മവന്നത് .പിച്ചകാരീ.... അവള്‍ പലപ്പോഴും പോസ്റ്റ്‌ കാര്‍ഡില്‍  ആണ് എഴുതിയയ്യക്കുക.വാലും മൂടുമില്ലാത്ത കത്തുകള്‍, കവിതകള്‍ .മധുരമില്ലെന്നറിയാമെങ്കിലും അലിയാതെ അടിയിലൂര്‍ന്ന മധുരത്തിന്നു വേണ്ടി രുചിയോടെ ഞാനീ കാപ്പി കുടിക്കും.എന്നിട്ടും പ്രതീഷകള്‍,പ്രതീഷകള്‍ മാത്രമാല്ലോ  ?.

     ഞാനവളെ ഇടം കണ്ണിട്ടു നോക്കി.അവള്‍ ആസ്വദിച്ചു കാപ്പി കുടിക്കുകയാണ്‌ . പെണ്‍ കുട്ടികള്‍ എത്ര വിഭിന്നമായാണ് പ്രവര്‍ത്തിക്കുന്നത്.പലപ്പോഴും എത്ര  സൌമ്യതോടെ  സംസാരിക്കുന്നത് .എല്ലാ പെണ്ണും ഒരേ കണ്ണും മൂക്കും ചെവിയും മുലയുമുള്ളവര്‍ തന്നെ .എന്നിട്ടും  വിഭിന്നമായ ഭാഷകള്‍ ,വിനീത വിധേയമായ എന്റെ കാമുകി ,പ്രിയപ്പെട്ട സുഹ്രത്തുക്കളെ, എന്റെ വലം കയില്‍ അവളുടെ കവിതയാന്നുള്ളത് .അതെ സവര്‍ണ  ഭാഷ ! ഞാന്‍ കവിത കണ്ടില്ല .അതിന്റെ പേര് പോലും !എന്നിട്ടും ഇഴുകി ചേര്‍ന്ന് നില്‍കാതെ,അട്ടഹസിക്കുന്ന ഭാഷ. അന്ന് വരെ എനിക്കവളോട് പുച്ച്ചമായിരുന്നു.പൊട്ടി പെണ്ണ്  നാട്ടിന്‍ പുറത്തുകാരികളയാത് കൊണ്ട് മാത്രം പെണുങ്ങള്‍ ഇത്രമാത്രം വിഡ്ഢികളാകുമോ ?എന്ന് പോലും ഞാനചിന്തിച്ചിരുന്നു.ഇന്നിവളെന്നെ വട്ടം കറക്കുന്നു.ഞാനിപ്പോഴിതിന്റെ അഭിപ്രായം പറയണം. സ്ത്രീകളെ കുറിച്ചും കവിതകളെകുരിച്ചും ഞാനഭിപ്രായം പറയാറില്ലെന്നു പോലും  ഇവള്ക്കറിയില്ലല്ലോ .

     ആത്മഗതം പോലെയാണ് പറഞ്ഞത് "ഇത് നിന്റെ ഭാഷയുടെ ഗുണമാണ്.അല്ലാതെ കവിതയെന്നു പറയാനൊന്നും .......സവര്‍ണ ഭാഷയോട്  പണ്ടേ നമ്മുക്കുള്ള ....."" അവള്‍ ഒന്നും പറഞ്ഞില്ല പക്ഷേ ആ കണ്ണുകള്‍ക്ക് മുന്നില്‍ ഞാന്‍ ദഹിച്ചു പോയി .ചോറും കറിയുമുണ്ടാക്കുമ്പോള്‍  അടുപ്പില്‍ നിന്ന് കട്ടെടുത്തു സൂക്ഷിച്ചത്  ആവണം  ഈ അഗ്നി .എന്നിട്ടും ഇത്ര  നാളും  ഞാന്‍ കണ്ടത് മുഴവന്‍  നന്നച്ചു തീര്‍ക്കുന്ന  വെള്ളമായിയിരുന്നുവല്ലോ .

           ഓര്‍മകളില്‍ എണ്ണ വിളക്കിനു മുന്നിലെ കവിയുടെ ഓര്മ്മ കുറിപ്പ് പുസ്തകം തുറന്നു.വിനീത വിധേയന്‍,എല്ലാവരുടെയും കാലു പിടിച്ചു അനുഗ്രഹം വാങ്ങുന്നവന്‍ കളിച്ഛനെ കുറിച്ച് പറയുമ്പോള്‍ പൊട്ടി തെറിക്കുന്നു,എന്റെ കാമുകിയുടെ പ്രിയ എഴുത്തുകാരന്‍. ഇവളിതവിടുന്നു കണ്ടെടുത്തത് തന്നെയാകണം .
മുന്നിലെ കാപ്പി ആറി തന്നുക്കുന്നുവെന്നു ഞാന്‍ മനസിലാക്കുബോഴേക്കും
അവളകലെ മറഞ്ഞിരുന്നു. അപ്പുറത്തെ മേശയില്‍ മുണ്ടും നെര്യതുമുടുത്തു അമ്മ കുട്ടികളോട് കൊഞ്ചുന്നു.
    എന്റെ കാപ്പിക്ക് മധുരമില്ലായിരുന്നു .നുറ്റാണ്ട്കളായി ജന്മ ജന്മ
ന്തരങ്ങളായി പിതൃകളുടെ കണ്ണുനീര്‍ വീണുറഞ്ഞ ഉപ്പ് എന്റെ കാപ്പിയില്‍ വീണെനിക്ക് കയ്യ്ച്ചു.എനിക്ക് ഭ്രാന്തു പിടിക്കുന്നുവെന്നു പണ്ട് ഞാനവള്‍ക്കെഴുതിയ പ്രണയ ലേഘനത്തിലെ ആദ്യത്തെ വരിയായിരുന്നു .ഞാനിപ്പോഴത്  വീണ്ടുമാവര്ത്തിക്കുന്നതെതിനാണ്.നാലായി മടക്കി കിട്ടിയ കടലാസില്‍ എന്റെ കരളിന്റെ കനല്‍ പെണ്ണിന്റെ കണ്ണീരു  വീണു കരിയരുതെ എന്നെ ഉണ്ടായിരുന്നുള്ളൂ.
കണ്ണീരിന്റെ ഉപ്പിനു ഭാഷയുടെ വിവേചനമില്ല .ഭാഷയുടെ മുള്ളുകള്‍ കീ
റിമുറിക്കുന്നുവെങ്കിലും കെട്ടിപിടിക്കുബോഴും ഞെരിഞ്ഞുയ്യമരുന്ന പെണ്ണിനെ,കവിതയെ എനിക്കറിയാതെ  വയ്യല്ലോ...
      ഇറങ്ങി നടക്കുമ്പോള്‍ ഒരു ആഴ്ച പതിപ്പ് വാങ്ങി.പ്രിയപെട്ടവരെ കുളവും വേരുകളും ഇല്ലാത്തത് കൊണ്ട് ആവാം എനിക്ക്  സ്വന്തമായി  ഭാഷ ഇല്ലാതെ പോയത്.ആയതു കൊണ്ട് തന്നെ ഞാനീ കഥ ഇവടെ അവസാനിപ്പിക്കുന്നു.ഒടുക്കം കഥ വായിച്ചു തീരുമ്പോള്‍ ഒരക്ഷരപ്പിശാച് എന്റെ കഥയില്‍ വാപോളിക്കുന്നുണ്ടല്ലോ? ഒരു യെട്ടയുടെ  !അതെ എന്റെ ഭാഷയില്‍ ഒരു പിശക് വന്നിരിക്കുന്നു യെട്ടയുടെ ..!!!
 

35 comments:

 1. വിഷ്ണുപ്രിയയെ അധികം വായിച്ചിട്ടില്ല. പക്ഷെ ഈ കഥയില്‍ നിന്നും ഇനിയും വായിക്കപ്പെടണം എന്ന തോന്നല്‍ ഉണ്ടാകുന്നു.

  ബ്ലോഗ് സജീവമാക്കണം എന്ന ഒരു ആഗ്രഹം ഞാന്‍ പറയുന്നു. വിഷ്ണുപ്രിയയുടെ രചനകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തേണ്ടതൂണ്ട്.

  ReplyDelete
 2. കൊള്ളാം. ഇനിയുമെഴുതുക

  ReplyDelete
 3. ആദ്യമായാണ് ഇവിടെ.
  നല്ല എഴുത്ത് . അഭിനന്ദനങ്ങള്‍

  ( പുതിയ പോസ്റ്റിടുമ്പോള്‍ മൈല്‍ ചെയ്യാന്‍ മറക്കണ്ട. എത്തിപ്പെടാന്‍ സൌകര്യമാണ്.)

  ReplyDelete
 4. കൊള്ളാം, നന്നായിരിക്കുന്നു.
  കൂടുതല്‍ വായനക്കായി വീണ്ടും വരാം ട്ടോ.

  ReplyDelete
 5. എന്റെ കാപ്പിക്ക് മധുരമില്ലായിരുന്നു .നുറ്റാണ്ട്കളായി ജന്മ ജന്മന്തരങ്ങളായി പിതൃകളുടെ കണ്ണുനീര്‍ വീണുറഞ്ഞ ഉപ്പ് എന്റെ കാപ്പിയില്‍ വീണെനിക്ക് കയ്യ്ച്ചു

  വളരെ നല്ല രചനഭംഗിയുണ്ട് ഈ കഥയ്ക്ക് കൂടുതല്‍ എഴുതാന്‍ കഴിയട്ടെ

  ReplyDelete
 6. നന്നായിരിക്കുന്നു
  പക്ഷെ ....എന്തോ അവിടെയോക്കെയോ എന്തൊക്കെയോ മറന്നു പോയത് പോലെ... മുഴുവനാകാത്ത പോലെ ...
  പറഞ്ഞിടതോന്നും എത്താത്തത് പോലെ..
  എനിക്ക് തോന്നുന്നതാകാം ....എന്നാലും വിദഗ്ധമായ വാക്കുകള്‍ ...
  ഒരു പൂര്‍ണ്ണതയുള്ള എഴുത്തുകാരിയില്‍ നിന്നും വരുന്ന പക്വമായ വരികള്‍ ...
  എനിക്ക് കിട്ടാത്തത് മാത്രം ഞാന്‍ പറഞ്ഞു ....
  പ്രിയ പറഞ്ഞത് പോലെ തന്നെ .........
  ................................അലിയാതെ അടിയിലൂര്‍ന്ന മധുരത്തിന്നു വേണ്ടി രുചിയോടെ ഞാനീ കാപ്പി കുടിക്കും.................................

  ReplyDelete
 7. വിഷ്ണുപ്രിയക്ക് ,
  ബൂലോകത്തിലേക്ക് ഊഷ്മളമായ സ്വാഗതം .വരും കാലങ്ങളില്‍ വൃന്ദാവനത്തില്‍ കഥയുടേയും , കവിതയുടേയും മുരളീരവം ഒഴുകാന്‍ സര്‍വ്വശക്തനായ തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ .
  കൂടാതെ , അച്ചടിച്ചു വന്നത് മാത്രം ഇട്ടാല്‍ പോരായിരുന്നോ? കൂടാതെ താങ്കള്‍ക്ക് ലേബലില്‍ അടയാളപ്പെടുത്തമായിരുന്നല്ലോ .അതല്ലെ അതിന്റെയൊരു വായന സുഖം വിഷ്ണൂപ്രിയേ..? അല്ലെങ്കില്‍ ടൈപ്പ് മാത്രം ചെയ്യണമായിരുന്നു. ടൈപ്പ് ചെയ്ത അക്ഷരതെറ്റും അച്ചടിച്ചതും കാണുമ്പോള്‍ എന്തോ ഒരു പൊരുത്തക്കേട് തോന്നുന്നു. കൂടാതെ സ്ഥലവും കൈയേറി ഒരുപാട്..ചെറു ചെറു അഭംഗികള്‍ ഒഴിവാക്കൂ കഥാകാരി ........നന്ദി !

  ReplyDelete
 8. നന്നായിട്ടുണ്ട്... എന്തോ ഒരു പക്വതയുള്ള എഴുത്ത്.. തുടര്‍ന്നും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍....

  ReplyDelete
 9. മനോഹരമായിരിക്കുന്നു,ആശംസകള്‍..
  കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു..

  ReplyDelete
 10. കല്ലിൽ തന്നെ ശില്പമുണ്ട്, ശില്പമല്ലാത്ത ഭാഗങ്ങൾ കൊത്തിക്കളയുകയണ് ശില്പി ചെയ്യേണ്ടതെന്ന് പറയുന്ന പോലെ, കഥയുടെ ശില്പത്തിനാവശ്യമില്ലാത്ത എന്തൊക്കെയോ ബാക്കിയാവുന്നുണ്ട്. അല്ലങ്കിൽ അത് പഴയ എഴുത്തിൽ മാത്രം ആവശ്യമുള്ളതായിരുന്നു. ഇത്ര ദാർശനികതയും ബലം പിടുത്തവുമില്ലാതെ തന്നെ കഥയിലെ വക്താവിന്റെ മൂഡ് വെളിപ്പെടുത്താൻ കഥയ്ക്കാവില്ലേ?കഥയെക്കാൾ മോണോലോഗ് പെരുകി. ചിന്തകൾ മാത്രമായി, നിരാശാബാധിതന്റെ മനസ്സ് മാത്രമായി. കഥയുടെ ലോകത്തിൽ തന്നെ നിൽക്കാനുള്ള പൊട്ടൻഷ്യാലിറ്റി കാണുന്നു. തെളിയുക വായിച്ചും എഴുതിയും അനുഭവിച്ചും, വീണ്ടും വീണ്ടും.

  ReplyDelete
 11. കൊള്ളാം.. എല്ലാ ആശംസകളും നേരുന്നു

  അക്ഷരതെറ്റുകൾ ഒഴിവാക്കി..കുറച്ച് കൂടി അടുക്കായി വരികൾ ഒതുക്കി പോസ്റ്റ് ചെയ്യൂ.

  ReplyDelete
 12. വിഷ്ണുപ്രിയയെ ആദ്യമായി പരിചയപ്പെടുന്നു.
  കഥ നന്നായി, അവതരണ ശൈലി കുറച്ചു കൂടി നന്നായാല്‍ കൊള്ളാം എന്നു തോന്നി..
  ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ.

  ReplyDelete
 13. nice. keep writing.see you again

  ReplyDelete
 14. സ്വാഗതം.
  കൊള്ളാം. തുടരുക.
  ഇനിയും വായനക്ക് എത്താം.

  ReplyDelete
 15. മാതൃഭൂമിയുടെ 'സവര്‍ണ്ണ'ഭാഷ വിഷ്ണുപ്രിയയുടെ പിശക് ശരിയാക്കിക്കളഞ്ഞതാണോ
  ബ്ലോഗിലെ "യെട്ടണ" ആഴ്ചപ്പതിപ്പില്‍ 'എട്ടണ' തന്നെയായത്?!

  ReplyDelete
 16. വേറിട്ട ഒരു രീതികാണുന്നതിൽ അഭിനന്ദനം...കേട്ടോ കുട്ടി.
  എഴുതിത്തെളിയുമെന്ന് തന്നെ വിശ്വസിക്കുന്നൂ

  ReplyDelete
 17. എഴുത്തിൽ പുതുമയുണ്ട്.നല്ല കരുത്തുള്ള വാചകങ്ങളുണ്ട്.
  പക്ഷെ, അക്ഷരപ്പിശകുകൾ അനവധിയാണ്.
  വല്ലാത്ത ഒരു തരം അവ്യക്തത,മോണോലോഗോ കഥയോ എന്നും മനസ്സിലാകായ്മ ഇതൊക്കെ എനിയ്ക്കു തോന്നി.
  ഇനിയും വരാം.
  നല്ല കഥകൾ കാണുവാൻ......
  ആശംസകൾ

  ReplyDelete
 18. കൊള്ളാം പുതുമയുള്ള രചന കൂടുതല്‍ നല്ല കഥകള്‍ക്കായി പ്രതീക്ഷയോടെ ................

  ReplyDelete
 19. 'പരകായപ്രവേശം' നന്നായി
  :-)

  ReplyDelete
 20. ആഴ്ചപതിപ്പില്‍ നേരത്തേ വായിച്ചിരുന്നു .എഴുത്ത് തുടരട്ടെ

  ReplyDelete
 21. nice to read, keep writing.

  www.ilanjipookkal.blogspot.com

  ReplyDelete
 22. നന്നായിരിക്കുന്നു ..എല്ലാ വിധ ഭാവുകങ്ങളും , ഇനിയും പോസ്റ്റിടുമ്പോള്‍ അറിയിക്കണേ...

  ReplyDelete
 23. നല്ല രചന. ആസ്വാദനവും.
  ആശംസകള്‍

  ReplyDelete
 24. ആദ്യം ഞാൻ ഈ ബ്ലോഗിൽ ചേരട്ടെ.
  പിന്നെ,
  കാമ്പുള്ള വരികൾ .
  ഭാവിയിലേക്ക് തുറന്ന് വെച്ച കണ്ണുകൾ കാണുന്നു ഈ കഥയിൽ… ആശംസകളോടെ……..

  ReplyDelete
 25. ജീവിതത്തില്‍ പിശക് വന്ന ഒരു എട്ടണയുടെ (പ്രണയത്തിന്റെ ) കഥ വായിച്ചു എന്നെ വിമര്‍ശിച്ചവര്‍ക്കും ആശംസിച്ചവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു .

  ReplyDelete
 26. എന്റെ കാപ്പിക്ക് മധുരമില്ലായിരുന്നു ; മധുരമില്ലെന്നറിയാമെങ്കിലും അലിയാതെ അടിയിലൂര്‍ന്ന മധുരത്തിന്നു വേണ്ടി രുചിയോടെ ഞാനീ കാപ്പി കുടിക്കും. എന്നിട്ടും പ്രതീക്ഷകള്‍ ; പ്രതീക്ഷകള്‍ മാത്രമാണല്ലോ ?.

  മനോഹരമായ ആഘ്യാനം ...
  പ്രതീക്ഷകളും സ്വപങ്ങളും ഇല്ല എങ്കില്‍ ഞാന്‍ എന്നെ മരിച്ചേനെ

  ReplyDelete
 27. നല്ല ഭാഷ. നന്നായിരിക്കുന്നു.

  ആശംസകള്‍

  ReplyDelete
 28. ഭാഷയുടെ മുള്ളുകള്‍ കീറിമുറിക്കുന്നുവെങ്കിലും കെട്ടിപിടിക്കുബോഴും ഞെരിഞ്ഞുയ്യമരുന്ന പെണ്ണിനെ,കവിതയെ എനിക്കറിയാതെ വയ്യല്ലോ...

  ReplyDelete
 29. കൊള്ളാം. എഴുത്തിനു ഒരു ഒഴുക്കുണ്ട്.
  കീപ്‌ ഇറ്റ്‌.

  ReplyDelete
 30. നിയ്ക്ക് ഇഷ്ടപ്പെട്ടു..അസ്സലായി ട്ടോ...വീണ്ടും കാണാം...കാണണം...

  ReplyDelete

നന്ദി ..വീണ്ടും വരിക ..!!!