Wednesday, September 29, 2010

ഒട്ടകശില്‍പ്പം ..!!!ഒരു യാത്ര പോകാം
ആകാശം തണലിട്ടു തരുമായിരിക്കും
പീള കെട്ടിയ കണ്ണ് -
ചിമ്മി തുറന്നു സൂര്യന്‍
പുഞ്ചിരിക്കുമായിരിക്കും
വെയിലേറ്റ് മേഘങ്ങള്‍ വീഞ്ഞും
അപ്പവും പങ്കിട്ടു തരുമായിരിക്കും
വീഞ്ഞപെട്ടികള്‍ നെഞ്ചോടു ചേര്‍ത്ത്
കൂടികുഴഞ്ഞു ആകാശത്തെക്കുയുര്‍ന്നു
ഒട്ടക ശില്‍പ്പത്തെ തേടി
വെറുതെ ,ഒരു യാത്ര പോകാം..

ഇരുണ്ട ഗുഹകളില്‍
ശബ്ദതരംഗങ്ങളെ  കുരുക്കിട്ടു പിടിക്കാം
കണ്ണിലേക്കു വലയുന്ന
മഴയുടെ ഗണിതം തിരുത്തികുറിക്കാം
ഇരുട്ടിലേക്ക് പല്ലിളിക്കുന്ന
വെളിച്ചത്തെ പെട്ടിയിലടക്കാം
അക്ഷരങ്ങളെ ഗര്‍ഭം ധരിച്ച
മുളന്കൂട്ടങ്ങള്‍ ആലസ്യത്തില്‍ മയങ്ങുമ്പോള്‍
ആകാശത്തിനു കീഴെ
നാം തേടിയ ഒട്ടകശില്പത്തില്‍ നിന്നും
നീ പിരിഞ്ഞു പോകുമ്പോള്‍
മഷി തീണ്ടലുകളില്‍

പൂര്‍ത്തിയാക്കാത്ത കവിതയായി
ഞാന്‍ ബാക്കി കിടക്കും !!

കാലത്തിനു കീഴെയപ്പോഴും
ആ ഒട്ടകശില്‍പ്പം
കുരുക്കിട്ടു പിടിക്കാനാവാതെ
കുത്തി പൊട്ടിക്കാനാവാതെ

അപ്പോഴും തെളിഞ്ഞു നില്‍ക്കും. !!!

Tuesday, September 14, 2010

പിശക് ...!!!


     നെഞ്ചിനു  കുറുകെ പൂണ്‌ലിട്ടു   മാറി നടന്നിരുന്ന കുട്ടിയില്‍  നിന്ന്  തുടങ്ങിയതാണ് ഈ ഭാഷയോടുള്ള വെറുപ്പ്. ഉണ്ട ശര്‍ക്കര പൊതിഞ്ഞ കടലാസിന്റെ പുറത്തുനിന്നു ചാക്ക് വള്ളി  അഴിച്ചെടുത്തു പൂണൂലായി  ധരിച്ചു ആ ഭാഷ പലവുരു പറഞ്ഞു നോക്കിയതാണ് .ഇല്ല വഴങ്ങുന്നില്ല .പെണ്ണായാലും ഭാഷയാലും എനിക്ക് വഴങ്ങാ
ത്തെല്ലാം   വെറുപ്പായിരുന്നു. അങ്ങനയെ ഭാഷ വെറുത്തായിരുനു കമ്മ്യുണിസ്റ്റ്യാത് .
    ആ സ്നേഹം അങ്ങനെ  വഴിഞ്ഞൊഴുകുകായിരുന്നു .വടക്കേടത്തെ പെണ്ണിനോട് മിണ്ടരുതെന്ന് അമ്മയും കണ്ട പെണ്ണുങ്ങളോട് വായിട്ടലയ്കരുതെന്നു ചെറിയച്ചന്മാരും പറഞ്ഞത് കൊണ്ട് മാത്രമല്ല ,ആ ഭാഷ മുലപ്പാലിലുടെ കിട്ടിയാതായെന്ന  തിരിച്ചറിവ് കൊണ്ട് കൂടെയായിരുന്നു.എത്ര പേരെ  പ്രണയിച്ചുവെന്നു കണക്ക് വെച്ചിട്ടില്ല  എന്ന് പറയരുത്.നീയെന്റെ ഭാര്യയാണെന്നും കാമുകിയാണെന്നും രാജകുമാരിയാണെന്നും പറയുമ്പോള്‍
ഞാനെട്ട മാറ്റി വെക്കുമായിരുന്നു .അത് എല്ലാം അമ്മയുടെ കൈയിലാണ് കൊടുത്തേല്പിക്കുന്നത്.

    മേശയുടെ അപുറവുമിപ്പുറവും കാപ്പി കോപ്പയ്ക്ക് മുന്നിലിരിക്കുമ്പോള്‍ എന്തോ എനിക്ക് അവള്‍ പണ്ട് കുറിച്ച് തന്ന  കവിതയ
ണോര്‍മവന്നത് .പിച്ചകാരീ.... അവള്‍ പലപ്പോഴും പോസ്റ്റ്‌ കാര്‍ഡില്‍  ആണ് എഴുതിയയ്യക്കുക.വാലും മൂടുമില്ലാത്ത കത്തുകള്‍, കവിതകള്‍ .മധുരമില്ലെന്നറിയാമെങ്കിലും അലിയാതെ അടിയിലൂര്‍ന്ന മധുരത്തിന്നു വേണ്ടി രുചിയോടെ ഞാനീ കാപ്പി കുടിക്കും.എന്നിട്ടും പ്രതീഷകള്‍,പ്രതീഷകള്‍ മാത്രമാല്ലോ  ?.

     ഞാനവളെ ഇടം കണ്ണിട്ടു നോക്കി.അവള്‍ ആസ്വദിച്ചു കാപ്പി കുടിക്കുകയാണ്‌ . പെണ്‍ കുട്ടികള്‍ എത്ര വിഭിന്നമായാണ് പ്രവര്‍ത്തിക്കുന്നത്.പലപ്പോഴും എത്ര  സൌമ്യതോടെ  സംസാരിക്കുന്നത് .എല്ലാ പെണ്ണും ഒരേ കണ്ണും മൂക്കും ചെവിയും മുലയുമുള്ളവര്‍ തന്നെ .എന്നിട്ടും  വിഭിന്നമായ ഭാഷകള്‍ ,വിനീത വിധേയമായ എന്റെ കാമുകി ,പ്രിയപ്പെട്ട സുഹ്രത്തുക്കളെ, എന്റെ വലം കയില്‍ അവളുടെ കവിതയാന്നുള്ളത് .അതെ സവര്‍ണ  ഭാഷ ! ഞാന്‍ കവിത കണ്ടില്ല .അതിന്റെ പേര് പോലും !എന്നിട്ടും ഇഴുകി ചേര്‍ന്ന് നില്‍കാതെ,അട്ടഹസിക്കുന്ന ഭാഷ. അന്ന് വരെ എനിക്കവളോട് പുച്ച്ചമായിരുന്നു.പൊട്ടി പെണ്ണ്  നാട്ടിന്‍ പുറത്തുകാരികളയാത് കൊണ്ട് മാത്രം പെണുങ്ങള്‍ ഇത്രമാത്രം വിഡ്ഢികളാകുമോ ?എന്ന് പോലും ഞാനചിന്തിച്ചിരുന്നു.ഇന്നിവളെന്നെ വട്ടം കറക്കുന്നു.ഞാനിപ്പോഴിതിന്റെ അഭിപ്രായം പറയണം. സ്ത്രീകളെ കുറിച്ചും കവിതകളെകുരിച്ചും ഞാനഭിപ്രായം പറയാറില്ലെന്നു പോലും  ഇവള്ക്കറിയില്ലല്ലോ .

     ആത്മഗതം പോലെയാണ് പറഞ്ഞത് "ഇത് നിന്റെ ഭാഷയുടെ ഗുണമാണ്.അല്ലാതെ കവിതയെന്നു പറയാനൊന്നും .......സവര്‍ണ ഭാഷയോട്  പണ്ടേ നമ്മുക്കുള്ള ....."" അവള്‍ ഒന്നും പറഞ്ഞില്ല പക്ഷേ ആ കണ്ണുകള്‍ക്ക് മുന്നില്‍ ഞാന്‍ ദഹിച്ചു പോയി .ചോറും കറിയുമുണ്ടാക്കുമ്പോള്‍  അടുപ്പില്‍ നിന്ന് കട്ടെടുത്തു സൂക്ഷിച്ചത്  ആവണം  ഈ അഗ്നി .എന്നിട്ടും ഇത്ര  നാളും  ഞാന്‍ കണ്ടത് മുഴവന്‍  നന്നച്ചു തീര്‍ക്കുന്ന  വെള്ളമായിയിരുന്നുവല്ലോ .

           ഓര്‍മകളില്‍ എണ്ണ വിളക്കിനു മുന്നിലെ കവിയുടെ ഓര്മ്മ കുറിപ്പ് പുസ്തകം തുറന്നു.വിനീത വിധേയന്‍,എല്ലാവരുടെയും കാലു പിടിച്ചു അനുഗ്രഹം വാങ്ങുന്നവന്‍ കളിച്ഛനെ കുറിച്ച് പറയുമ്പോള്‍ പൊട്ടി തെറിക്കുന്നു,എന്റെ കാമുകിയുടെ പ്രിയ എഴുത്തുകാരന്‍. ഇവളിതവിടുന്നു കണ്ടെടുത്തത് തന്നെയാകണം .
മുന്നിലെ കാപ്പി ആറി തന്നുക്കുന്നുവെന്നു ഞാന്‍ മനസിലാക്കുബോഴേക്കും
അവളകലെ മറഞ്ഞിരുന്നു. അപ്പുറത്തെ മേശയില്‍ മുണ്ടും നെര്യതുമുടുത്തു അമ്മ കുട്ടികളോട് കൊഞ്ചുന്നു.
    എന്റെ കാപ്പിക്ക് മധുരമില്ലായിരുന്നു .നുറ്റാണ്ട്കളായി ജന്മ ജന്മ
ന്തരങ്ങളായി പിതൃകളുടെ കണ്ണുനീര്‍ വീണുറഞ്ഞ ഉപ്പ് എന്റെ കാപ്പിയില്‍ വീണെനിക്ക് കയ്യ്ച്ചു.എനിക്ക് ഭ്രാന്തു പിടിക്കുന്നുവെന്നു പണ്ട് ഞാനവള്‍ക്കെഴുതിയ പ്രണയ ലേഘനത്തിലെ ആദ്യത്തെ വരിയായിരുന്നു .ഞാനിപ്പോഴത്  വീണ്ടുമാവര്ത്തിക്കുന്നതെതിനാണ്.നാലായി മടക്കി കിട്ടിയ കടലാസില്‍ എന്റെ കരളിന്റെ കനല്‍ പെണ്ണിന്റെ കണ്ണീരു  വീണു കരിയരുതെ എന്നെ ഉണ്ടായിരുന്നുള്ളൂ.
കണ്ണീരിന്റെ ഉപ്പിനു ഭാഷയുടെ വിവേചനമില്ല .ഭാഷയുടെ മുള്ളുകള്‍ കീ
റിമുറിക്കുന്നുവെങ്കിലും കെട്ടിപിടിക്കുബോഴും ഞെരിഞ്ഞുയ്യമരുന്ന പെണ്ണിനെ,കവിതയെ എനിക്കറിയാതെ  വയ്യല്ലോ...
      ഇറങ്ങി നടക്കുമ്പോള്‍ ഒരു ആഴ്ച പതിപ്പ് വാങ്ങി.പ്രിയപെട്ടവരെ കുളവും വേരുകളും ഇല്ലാത്തത് കൊണ്ട് ആവാം എനിക്ക്  സ്വന്തമായി  ഭാഷ ഇല്ലാതെ പോയത്.ആയതു കൊണ്ട് തന്നെ ഞാനീ കഥ ഇവടെ അവസാനിപ്പിക്കുന്നു.ഒടുക്കം കഥ വായിച്ചു തീരുമ്പോള്‍ ഒരക്ഷരപ്പിശാച് എന്റെ കഥയില്‍ വാപോളിക്കുന്നുണ്ടല്ലോ? ഒരു യെട്ടയുടെ  !അതെ എന്റെ ഭാഷയില്‍ ഒരു പിശക് വന്നിരിക്കുന്നു യെട്ടയുടെ ..!!!
 

Wednesday, September 1, 2010

പെണ്മ ....!!!


ഒടുക്കം എന്റെയാനയും കുതിരയും
വെട്ടിമാറ്റി
അവന്‍ നിശ്ചയിച്ച
കളങ്ങളിലുടെ
എന്റെ രാജവിനെയോടിച്ചു
പിന്നെ,
കുരുതികൊടുത്ത റാണിയെ പ്രതി
ഇനി നീങ്ങാനൊരു കളവുമില്ലാതെ
എന്റെ രാജാവ് കിതയ്ക്കുന്നു
പോകുന്നു ദൂരം വരേയ്ക്കും
അത് കിതച്ചോടട്ടെ,
എങ്കിലും,
റാണിയുടെയും തേരിന്റെയും
കാലു ഭയന്ന്
അറുപത്തിനാല്  കളത്തിന്റെ
പാതി വിട്ടൊഴിഞ്ഞു
ഈ  ചതുരംഗപ്പലകയില്‍
നിന്നിറങ്ങിപ്പോകുമ്പോഴും
അത് രാജാവായിരുന്നല്ലോ? .