Sunday, October 24, 2010

ബലി..!!!



ഇന്ന് ബലി കൊടുക്കാന്‍
എന്റെ -ആട്ടിന്കുട്ടികളൊന്നും തന്നെ
പാകപ്പെട്ടില്ല .



എന്നിട്ടും ഞാനുറക്കത്തില്‍
ദേവിയുടെ കല്പന കേട്ടു
ബലി വേണം !
നര ബലി !!

ഉറക്കത്തില്‍ നിന്ന് രക്ഷപ്പെട്ടു
മയക്കത്തില്‍ വീണു കിടന്നപ്പോള്‍
കഴുത്തിന്‌ മുകളിലലങ്കാരമായൊരു

തലയില്ലാത്ത കന്യകമാരും
കോഴിത്തലകളും
എന്റെ സ്വപ്നത്തില്‍ നുഴഞ്ഞു കയറി

ഈ കല്പനകര്‍ക്ക് മനസ്സിലവനാണ് ,
പാലം പണിതു കഴിഞ്ഞപ്പോള്‍
നടുക്കൊരുത്തന്‍ ചത്തപ്പോള്‍ ,
പണിഞ്ഞു കയറുമ്പോള്‍
ഉള്ളിലൊരുത്തനെ  കൂട്ടി കുഴിച്ചിട്ടപ്പോള്‍
എനിക്കേ,തിരിഞ്ഞു കിട്ടിയതപ്പോഴാന്നു
തര്‍ക്കിച്ചു തർക്കിച്ചു ചെയ്യാന്‍
മറക്കുന്നവര്‍ക്ക് അതെങ്ങിനെ മനസ്സിലാവാനാണ്


അഭിവൃദ്ധിക്കും ഐശ്വര്യത്തിന്നും
പിന്നെയും എന്തിനൊക്കെയും കൂടിയും
ബലികളൊക്കെ കൊടുത്തു
ബലി കൊടുക്കപ്പെട്ടയെന്തു

നിനച്ചെന്നും ശപിച്ചെന്നും
ആരും ചിന്തിച്ചു പുകച്ചില്ല
അവയൊന്നും ആരുടെയും
ഉറക്കം കെടുത്തിയിട്ടുമില്ല
എന്നിട്ടും ,
ചത്ത്‌ കേട്ടവര്‍ക്കു
ആരുമറിയാതെ ഞാന്‍
ബലി തര്‍പ്പണം ചെയ്യുന്നു

17 comments:

  1. ഒരു ബലി തര്‍പ്പണം

    ReplyDelete
  2. അജ്ഞത കൊണ്ടും ദുര്‍മന്ത്രവാദികളുടെ പ്രേരണയാലും ഇന്നും ഇത്തരം
    ദുരാചാരങ്ങള്‍ നടക്കുന്നുണ്ട്. നല്ല കവിത.

    ReplyDelete
  3. അറിയാതെ അറിയുന്ന പോലെ ചെയ്യുന്ന കാര്യങ്ങള്‍...

    ReplyDelete
  4. "ബലികൊടുക്കപ്പെട്ടവയെന്തു
    നിനച്ചെന്നും, ശപിച്ചെന്നും
    ആരും ചിന്തിച്ചു പുകച്ചില്ല..."
    These lines indeed touched a few cords in my mind. Tha crux of the ode, I suppose, is here to be deciphered and imbibed. I reckon the writer has rekindled The essence of Advaitha philosophy that the Omnipresence of "The Almighty God" by asserting these utterly logical and thought provoking lines as she ground her teeth against something of an atavistic and thoughtlessly heinous crime...
    I enjoyed the thematic content rather than the literary component of the ode. Kudos to Vishnupria!
    V. P. Gangadharan, Sydney
    http://ganga-in-his-domain-of-art.blogspot.com

    ReplyDelete
  5. ellam abhivrudhiykkum aiswaryathinum...........

    ReplyDelete
  6. ഇന്നിയും ബലിയാടുകള്‍ അവിടെ ഇവിടെ ഒക്കെ കാണാം

    ReplyDelete
  7. കവിത നന്നായി

    ReplyDelete
  8. ആശയം കൊള്ളാം. പക്ഷെ ഒരു വായനാ സുഖം തോന്നിയില്ല. ചില പ്രയോഗങ്ങള്‍ എനിക്കൊട്ടും പിടി കിട്ടിയില്ല. അക്ഷര പിശാചാണോ? എന്റെ നിലവാരക്കുറവോ?
    ഉദാ: ബലി കൊടുക്കപ്പെട്ടയെന്തു, ചത്ത്‌ കേട്ടവര്‍ക്കു

    ReplyDelete
  9. പണ്ടുള്ളവര്‍ പറയാറുണ്ട്, പാടത്തു മട പൊട്ടുമ്പോഴും പുതിയ പാലമോ അണക്കെട്ടോ പണിയുമ്പോഴും അതില്‍ മനുഷ്യ കുരുതി നടത്താറുണ്ട്‌ എന്ന്. എങ്കില്‍ മാത്രമേ അത് നന്നാകു എന്ന് വിശ്വാസം. എന്തായാലും കവിത നന്നായിരിക്കുന്നു .

    ReplyDelete
  10. പണ്ട് ഇങ്ങനെയുള്ള ദുരാചാരങ്ങളൊത്തിരി ഉണ്ടായിരുന്നല്ലോ...
    കവിത നന്നായി.
    പുതിയ പോസ്റ്റിടുമ്പോളറിയിക്കുക

    ReplyDelete
  11. പുതിയ പോസ്റ്റിടുമ്പോ ഒരു മെയിൽ അയയ്ക്കാമോ?

    ReplyDelete
  12. ക്ഷമിക്കണം.
    കവിതയില്‍ അഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ്. അത് കൊണ്ടാണ് കവിതയെ വെറുതെ വിടുന്നത്.
    അല്ലാതെ ഇഷ്ടപെടാഞ്ഞിട്ടല്ല കേട്ടോ.

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!