Tuesday, April 12, 2011

എന്റെപെണ്ണ് (കവിത )

എന്റെ പെണ്ണിന്
ആട  നല്‍ക്കുക
അവള്‍ക്കു ഉടലെഴുത്തിന്റെ 
ഗണിതം ഉപദേശിക്കുക
നാണം കവച്ചുവെക്കാന്‍
ഒരു  കൈത്താങ്ങ്‌ കൊടുക്കുക

അവളുടെ രാഷ്ട്രീയം ശരീരമാണെന്നു
വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുക
സൌന്ദര്യത്തിന്റെ,
ഒന്നാം പാഠം കൊണ്ട് 
കാമുകിയാക്കുക
ആത്മബോധം തകര്‍ത്ത് 
ഭാര്യയാക്കുക
ഉടലാണവളെന്ന്
ഉറക്കെ പറയിക്കുക
അവളുടെ ഉറക്കറ വര്ത്തമാനങ്ങള്‍ക്ക്,
രതി അനുഭവങ്ങള്‍ക്ക് , 
മാത്രം കാത് കൊടുക്കുക
അവളുടെ അതൃപ്തികളില്‍
ദുഖിക്കുക  
പിന്നെ,
ഉടയാത്ത മുലകളെയും
അയയാത്ത വയറിനെയും 
പാടിപുകഴ്ത്ത്ത്തുക
വെളുക്കാനും തുടുക്കാനും 
തേക്കാനും ഉടുക്കാനും 
നിറയെ വാങ്ങികൊടുക്കുക
ഇനിയുമവള്‍ക്ക് ഇടം
കൊടുത്തീലെന്നു പറയിക്കാതെ
ഇതിലുമേറെ എന്ത്കൊടുക്കാനാണ് ?

17 comments:

  1. ഇത് വരെ എന്നെ വായിച്ചവര്‍ക്കും ഇന്നി വായിക്കുന്നവര്‍ക്കും ഒരുപാട് നന്ദി.

    ReplyDelete
  2. സൌന്ദര്യത്തിന്റെ,
    ഒന്നാം പാഠം കൊണ്ട്
    കാമുകിയാക്കുക
    ആത്മബോധം തകര്‍ത്ത്
    ഭാര്യയാക്കുക
    ഉടലാണവളെന്ന്
    ഉറക്കെ പറയിക്കുക

    ReplyDelete
  3. വളരെ നല്ല ആശയം.. നന്നായി എഴുതി.

    ReplyDelete
  4. നല്ല കവിത. ഇഷ്ടപ്പെട്ടു.

    ReplyDelete
  5. "ഒന്നാം പാഠം കൊണ്ട്
    കാമുകിയാക്കുക
    ആത്മബോധം തകര്‍ത്ത്
    ഭാര്യയാക്കുക"

    nalla aashayam ...! moorchayulla varikal..!!

    ReplyDelete
  6. വിഷുവാശംസകൾ...........

    ReplyDelete
  7. ഈ വരികള്‍ എനിക്കൊരുപാടിഷ്ടപ്പെട്ടു...;
    " ഒന്നാം പാഠം കൊണ്ട്
    കാമുകിയാക്കുക
    ആത്മബോധം തകര്‍ത്ത്
    ഭാര്യയാക്കുക "

    ReplyDelete
  8. >>എന്റെ<< ഡിലിറ്റുന്നു....

    പ്രതീക്ഷയുടെപോലും നിലാകീറില്ലാത്ത കാർമേഘക്കവിത....ഇതിനു പകരം പത്തു സ്ത്രീവിരുദ്ധ കവിതയെഴുതി കീറിക്കളയും...ഇതു സത്യം...സത്യം.,,സത്യം.

    ReplyDelete
  9. ഇതിലും കൂടുതല്‍ ഇനി എന്ത് കൊടുക്കാനാണ്..?

    ReplyDelete
  10. കൊടുത്ത് മുടിഞ്ഞവർ........

    ReplyDelete
  11. രതി കൊണ്ടു മാത്രം പെണ്ണിനെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുമോ???

    ReplyDelete
  12. വയികള്‍ ഇഷ്ടപ്പെട്ടു.
    വിഷു ആശംസകള്‍.

    ReplyDelete
  13. ഇതൊക്കെ കൊടുത്താലും ഒടുക്കം അവൾ അവളുടെ തനിസ്വഭാവം കാണിക്കും.

    ReplyDelete
  14. ഇത് പെണ്ണ് എഴുത്തല്ല .ആണ് എഴുത്താണ് ...കുറിക്കു കൊള്ളുന്ന വരികള്‍ ..ആശംസകള്‍ ..

    ReplyDelete
  15. ഈ എഴുത്തിന് ആ തൂലികയില്‍ നൂറുമ്മ..അല്ലാതെ നിനകെന്തു തരും ഞാന്‍?

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!