Sunday, January 16, 2011

വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.














ഇരുട്ട് പരന്നപ്പോള്‍
വലിച്ചെറിഞ്ഞ ഒരു വാക്ക്
അത് കൊണ്ടാണ്,
അമ്മയുടെ കണ്ണ് നിറഞ്ഞത്,
വേലിയരികില്‍ പൂത്തു നിന്ന
രണ്ടു കണ്ണുകള്‍ കൊഴിഞ്ഞു വീണത് ,
എന്റെ കുതികാല്‍ വീണു മുറിഞ്ഞു പോയത്

പകലായ പകലൊക്കെ
അത് തിരിച്ചു പിടിക്കാന്‍ നടന്നു
തെണ്ടി നടന്നു ,തെറി കേട്ടു
പരിഹാസങ്ങള്‍ ,
അവഗണന
എന്റെ തോന്നലുകളില്‍
ഞാന്‍ എന്ന  പാഠം
കീറിപ്പറിഞ്ഞുപോയി

ഇന്നലെ
അന്തമില്ലാതെ നടന്നു പോകുമ്പോള്‍
മുനയൊടിഞ്ഞ ഒരു വാക്ക്
കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
കുടുങ്ങി കിടക്കുന്നു

അങ്ങിനെ
വീണ്ടും ഞാന്‍ എഴുതിത്തുടങ്ങുന്നു.

25 comments:

  1. നിർത്തരുത് ,എഴുത്ത് തുടർന്നോളൂ പ്രിയ.
    കാലിൽതടയാൻ മുനയൊടിഞ്ഞ വാക്കുകൾ ഇനി ബാക്കിയില്ലെങ്കിലും....

    ReplyDelete
  2. ഇന്നലെ
    അന്തമില്ലാതെ നടന്നു പോകുമ്പോള്‍
    മുനയൊടിഞ്ഞ ഒരു വാക്ക്
    കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
    കുടുങ്ങി കിടക്കുന്നു

    നന്നായി. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നല്ലോ.

    ReplyDelete
  3. ഈ യാത്ര തുടരട്ടെ. ആശംസകള്‍

    ReplyDelete
  4. ഇത് വരെ വന്നു അഭിപ്രായം പറഞ്ഞവര്‍ക്ക് ഒക്കെ നന്ദി

    ReplyDelete
  5. അതെ, എഴുത്ത് തുടരുക.
    ആശംസകൾ.

    ReplyDelete
  6. കൊള്ളാം.
    എനിക്കിഷ്ടായി.

    ReplyDelete
  7. ini athu nashtapettal veendum kittiyennu varilla thinaal thadanja vaakkine kudanju kalayaathe ezhuthu thudaruka mangalam.

    ReplyDelete
  8. എഴുത്ത് നിര്‍ത്തരുത്.

    ReplyDelete
  9. ഇന്നലെ
    അന്തമില്ലാതെ നടന്നു പോകുമ്പോള്‍
    മുനയൊടിഞ്ഞ ഒരു വാക്ക്
    കാലില്‍ തട്ടി കുടഞ്ഞു കളഞ്ഞിട്ടും
    കുടുങ്ങി കിടക്കുന്നു



    നിര്‍ത്താതെ തുടര്‍ന്നോളൂ.

    ReplyDelete
  10. കവിതയുടെ ആദ്യത്തെ ഖണ്ഡം വാക്കിനെയും ജീവിതത്തെയും പുതിയ രീതിയിൽ നോക്കുന്ന രീതികൊണ്ട് കൌതുകപ്പെടുത്തി.
    പിന്നത്തെ രണ്ടു ഖണ്ഡങ്ങളിൽ അതിവിശദീകരണം നടത്തി അതിന്റെ മുറുക്കം നടത്തി. ചുരുക്കാമായിരുന്നു. രണ്ടോ മൂന്നോ ഇമേജസ് കൊണ്ട് തീപിടിപ്പിക്കാമായിരുന്ന്നു. പിന്നെ കൂട്ടക്ഷര മെഴുതേണ്ടിടത്ത് അതുതന്നെ എഴുതണം.
    പരന്നപ്പോൾ
    കീറിപ്പറിഞ്ഞുപോയി
    കുടുങ്ങിക്കിടക്കുന്നു
    എഴുതിത്തുടങ്ങുന്നു.
    തുടങ്ങിയ വാക്കുകൾ....

    ഞാൻ എന്ന പാഠം എന്നല്ലേ ഉദ്ദേശിച്ചത്?

    ReplyDelete
  11. വീണ്ടും വന്നതിൽ സന്തോഷം....
    പിന്നെ
    സുരേഷ് മാഷിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു കേട്ടൊ

    ReplyDelete
  12. ഏറെ ഇഷ്ടപ്പെട്ടു. എന്‍.ബി.സുരേഷ് ന്റെ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടത്. തുടരുക

    ReplyDelete
  13. അങ്ങിനെത്തന്നെ വിഷ്ണുപ്രിയാ..

    ReplyDelete
  14. നന്നായീ ....എഴുതി കൊണ്ടേയിരിക്കുക....

    ReplyDelete
  15. തിരശ്ശീലയ്ക്കു മുന്നിലും പിന്നിലുമായി കുറേ ബിംബങ്ങളും നിഴലുകളും കണ്ടെടുക്കാനുണ്ട്‌...
    അക്ഷരപ്പിഴകള്‍ തിരുത്താന്‍ ശ്രമിക്കണം. കവിത ഒരുക്കുന്ന പാതയില്‍ അവ കരിങ്കല്‍ച്ചീളുകളായി മാറുന്നു. സുരേഷ്‌ മാഷ്‌ അവസാനം പറഞ്ഞ കാര്യത്തില്‍ ശ്രദ്ധചെലുത്തിയാല്‍ കാവ്യത്തിന്റെ മേനിയ്ക്ക്‌ മോഡികൂട്ടാമെന്ന വിശേഷവുമുണ്ട്‌.
    പടവുകള്‍ മുന്നിലുണ്ട്‌. കാലുറപ്പിച്ച്‌ കയറുക...
    ഭാവുകങ്ങള്‍!

    ReplyDelete
  16. എങ്ങനെ മറക്കാനാവും വാക്കിനെ?

    ReplyDelete
  17. നന്നായിട്ടുണ്ട്.

    ReplyDelete
  18. ഇഷ്ടപ്പെട്ടു. തുടരുക

    ReplyDelete
  19. :)

    കവിത മുഴുവനായും പിടികിട്ടീല്ല, ന്റതലേല് കളിമണ്ണാ, ഹെ ഹെ ഹേ!

    ReplyDelete
  20. കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
    ഇവിടേയും നിറയട്ടെ!!!
    ആശംസകള്‍!!

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!