Wednesday, January 5, 2011

മാലാഖ













ഇന്നലെ ,
"ഞാന്‍  നിന്നെ ചുംബിച്ചോട്ടെ  "
അവളുടെ  നനഞ്ഞ ചുണ്ടുകളെ   നോക്കി  ,
പ്രണയാതുരനായി ഞാന്‍ ചോദിച്ചു 
"വേണ്ട,
അവള്‍  തടഞ്ഞു 
"ഞാന്‍ വിശുദ്ധപ്രണയത്തിന്റെ കാവല്‍ മാലാഖയാണ് "

ഇന്ന് ,
കടിച്ചു പൊട്ടിച്ച ചുണ്ടുകളും 
മാന്തി പൊളിച്ച തുടകളും
തൂങ്ങിയടര്‍ന്ന മാറിടങ്ങളുമായി 
അവള്‍ തെരുവില്‍ മരിച്ചു കിടന്നു 


ഗുണപാഠം 
മാലാഖമാര്‍ പൂക്കാറില്ല 
പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല


(കേരള കവിതയില്‍  വന്നത് )

17 comments:

  1. കവിത ചിന്തിപ്പിക്കുന്നത്

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു

    ReplyDelete
  3. നല്ല കവിത. ഇഷ്ടപ്പെട്ടു.

    ReplyDelete
  4. കവിത നന്നായിരിക്കുന്നു

    ReplyDelete
  5. കൊള്ളാം...
    ആശംസകൾ!

    ReplyDelete
  6. ഇന്നലെയും ഇന്നും.
    ആശംസകള്‍.

    ReplyDelete
  7. മാലാഖമാര്‍ പൂക്കാറില്ല
    പുഷ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല
    ഈ നിയമം എന്നു വന്നു ? ഇതിനിടയിൽ അങ്ങനെയും ഒരു നിയമം വന്നോ..?

    ഈ വരികൾ അർത്ഥമാക്കുന്നത് എന്താണ്..? ഇന്നു പ്രണയങ്ങൾ കടിച്ച് കീറപ്പെടുന്നു എന്നാണോ..?

    ReplyDelete
  8. ഇന്നിന്റെ ദുര്‍വിധി....

    ReplyDelete
  9. ആത്മരോഷത്തിന്റെ സ്ഫുല്ലിന്കങ്ങള്‍ ചിതറി തെറിക്കുന്നത് കാണുന്നു ...

    ReplyDelete
  10. കൊള്ളാം
    ആശംസകള്‍

    ReplyDelete
  11. നന്നായിരിക്കുന്നു

    ReplyDelete
  12. നന്ദി എല്ലാവര്ക്കും

    ReplyDelete
  13. ഗുണപാഠം
    അസ്സലായി കേട്ടൊ വിഷ്ണുപ്രിയേ

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!