Wednesday, November 10, 2010

നിയോഗങ്ങള്‍.


"നിയോഗങ്ങളില്‍ , നിഴല്‍
വീഴാതെ സൂക്ഷിക്കു "
പുറകിലെ വഴികളില്‍ നിന്ന്
അമ്മ പ്രാര്‍ത്ഥിക്കുന്നു
പട ചോറിന്റെ പാതിയു-
മേടുത്തെന്റെ  നിയോഗങ്ങളെ,
തേടിയലയാന്‍

  
ഞാനിന്നു യാത്ര പുറപ്പെടുന്നു
പിന്‍ വിളികളില്ലാത്ത യാത്ര !
ഇന്ധനമില്ലാതെ ,
ദിക്കും ദിശയുമറിയാതെ
വഴി തെളിക്കാനാകാശദിക്കിലെയൊരറ്റ
നക്ഷത്രത്തെ കണ്പ്പാര്‍ക്കാതെ
പുഴ കാവല്‍ നില്‍ക്കുന്ന
വീട് ഉപേക്ഷിച്ചിറങ്ങുന്നു  ഞാന്‍
"ഉടല് കാക്കുക "
തിരിഞ്ഞു നോക്കാതെ
നടന്നകലുമ്പോള്‍
പാത ഉപദേശിച്ചു
"പെണ്ണല്ലാതിരിക്കുക "

ചിറകറ്റ കഴുകന്‍
വാക്കായി കൂട്ടിനു വന്നു
ഇളയതുങ്ങള്‍
പാതവക്കത്ത്
കണ്പാര്‍ത്തു നിന്നു
തിരിച്ചു വരികില്ലെന്നറിഞ്ഞിട്ടും


എന്നിട്ടും ,
നിയോഗമറിഞ്ഞില്ല
നടന്ന വഴികളിലെന്റെ
കൊലുസിന്റെ മണി പൊട്ടിച്ചിതറി
നീര് തേടിയിഴഞ്ഞെന്റെ
വേരുകള്‍ പാറയില്‍ തട്ടി
സ്തംഭിച്ചു നിന്ന് ,

ഒടുക്കം ,
ഭൂമിക്കു നെഞ്ചില്‍
ഞാനൊരു മരമായി നിന്ന്
ഇല പൊഴിച്ച്
തൊലിയുരിച്ചു
കൊമ്പുകള്‍ ഒടിച്ച്
ഉരുകിയുരുകി തീര്‍ന്നു
ഇനി ,
"നിയോഗങ്ങളില്‍ നിഴല്‍ വീണുവോ "
എന്തോ ?

19 comments:

  1. "നിയോഗങ്ങളില്‍ , നിഴല്‍
    വീഴാതെ സൂക്ഷിക്കു "
    പുറകിലെ വഴികളില്‍ നിന്ന്
    അമ്മ പ്രാര്‍ത്ഥിക്കുന്നു

    എത്ര പ്രാര്‍ത്ഥിച്ചാലും നിയോഗങ്ങളില്‍ നിഴല്‍ വീഴാനാണ് നിയോഗമെങ്ങില്‍ എന്ത് ചെയ്യാന്‍ പറ്റും

    കൊള്ളാം നല്ല വരികള്‍

    ReplyDelete
  2. നിയോഗങ്ങളില്‍ നിഴല്‍ വീഴാതിരിക്കട്ടെ ..

    ആശംസകള്‍

    ReplyDelete
  3. "ഉടല് കാക്കുക "
    തിരിഞ്ഞു നോക്കാതെ
    നടന്നകലുമ്പോള്‍
    പാത ഉപദേശിച്ചു
    "പെണ്ണല്ലാതിരിക്കുക "

    നല്ല വരികള്‍.

    ReplyDelete
  4. കവിത നന്നായി,

    നിയോഗങ്ങളില്‍ , നിഴല്‍
    വീഴാതെ സൂക്ഷിക്കു


    നിയോഗങ്ങളിൽ നിഴൽ വീഴ്ത്തുന്നവരെ സൂക്ഷിക്കു എന്നു വായിക്കാനിഷടം :)

    ReplyDelete
  5. നിയോഗങ്ങൾ തീർക്കാതെ തിരിച്ചുപോകാൻ സാധിക്കുകയില്ലാല്ലോ.........

    ReplyDelete
  6. ഇതുമൊരു നിയോഗം..
    കൊള്ളാം, അഭിനന്ദനങ്ങൾ

    ReplyDelete
  7. നന്നായിരിക്കുന്നു .

    ReplyDelete
  8. നിഴല്‍ വീന്നടിയാത്ത നിയോഗങ്ങള്‍ എന്നും തുണയാവട്ടെ..
    പ്രാര്‍ഥിക്കാം

    ReplyDelete
  9. ഞാനിന്നു യാത്ര പുറപ്പെടുന്നു
    പിന്‍ വിളികളില്ലാത്ത യാത്ര !
    Kollam

    ReplyDelete
  10. ശക്തം, ഗംഭീരം.

    ReplyDelete
  11. നല്ല വരികൾ.

    'പുഴ കാവൽ നിൽക്കുന്ന വീട്‌'
    പാത ഉപദേശിച്ചു
    'പെണ്ണല്ലാതിരിക്കുക'
    തുടങ്ങിയവ നന്നായി.

    ഭൂമിക്ക്‌ നെഞ്ചിൽ.. എന്നു തുടങ്ങുന്ന
    അവസാനത്തെ വരികൾ വളരെ ഇഷ്ടപ്പെട്ടു..

    'ചിറകറ്റ കഴുകൻ'.. അതൊരു നല്ല പ്രയോഗമാണ്‌. അഭിനന്ദനങ്ങൾ.
    കൺപാർത്ത്‌..
    ആ തമിഴ്‌ വാക്ക്‌ ആവർത്തിക്കുന്നുണ്ടല്ലോ..

    'കൊമ്പുകൾ ഒടിഞ്ഞ്‌' അല്ലേ ശരി?
    അവസാനത്തെ സംശയം അസ്സലായി.

    ഒരു കാര്യം വിട്ടു പോയി..
    മരമായി ഉരുകി തീരുമ്പോഴും, വേരുകൾ മൺത്തരികളെ വിടാതെ, ചേർത്തു വെച്ചിരുന്നില്ലേ?
    ചിലപ്പോൾ അതാവാം നിയോഗം..

    ചിലരങ്ങനെയാണ്‌.. ചേർത്തു വെയ്ക്കുക മാത്രമാണവരുടെ നിയോഗം..

    ReplyDelete
  12. ഇത്രയും നല്ല കവിത വായിക്കാന്‍ പറ്റിയതും ഒരു നിയോഗം

    ReplyDelete
  13. "ഉടല് കാക്കുക "
    തിരിഞ്ഞു നോക്കാതെ
    നടന്നകലുമ്പോള്‍
    പാത ഉപദേശിച്ചു
    "പെണ്ണല്ലാതിരിക്കുക "

    ഈ നിയോഗത്തില്‍നിന്നും രക്ഷ്പ്രാപിക്കാന്‍ എന്നു കഴിയും..............നന്നായി

    ReplyDelete
  14. niyogangalil ninnu kavitha kettiyundaakki...alle...mattoru niyogam. Kavitha moshamaayilla.

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!