Wednesday, September 29, 2010

ഒട്ടകശില്‍പ്പം ..!!!















ഒരു യാത്ര പോകാം
ആകാശം തണലിട്ടു തരുമായിരിക്കും
പീള കെട്ടിയ കണ്ണ് -
ചിമ്മി തുറന്നു സൂര്യന്‍
പുഞ്ചിരിക്കുമായിരിക്കും
വെയിലേറ്റ് മേഘങ്ങള്‍ വീഞ്ഞും
അപ്പവും പങ്കിട്ടു തരുമായിരിക്കും
വീഞ്ഞപെട്ടികള്‍ നെഞ്ചോടു ചേര്‍ത്ത്
കൂടികുഴഞ്ഞു ആകാശത്തെക്കുയുര്‍ന്നു
ഒട്ടക ശില്‍പ്പത്തെ തേടി
വെറുതെ ,ഒരു യാത്ര പോകാം..

ഇരുണ്ട ഗുഹകളില്‍
ശബ്ദതരംഗങ്ങളെ  കുരുക്കിട്ടു പിടിക്കാം
കണ്ണിലേക്കു വലയുന്ന
മഴയുടെ ഗണിതം തിരുത്തികുറിക്കാം
ഇരുട്ടിലേക്ക് പല്ലിളിക്കുന്ന
വെളിച്ചത്തെ പെട്ടിയിലടക്കാം
അക്ഷരങ്ങളെ ഗര്‍ഭം ധരിച്ച
മുളന്കൂട്ടങ്ങള്‍ ആലസ്യത്തില്‍ മയങ്ങുമ്പോള്‍
ആകാശത്തിനു കീഴെ
നാം തേടിയ ഒട്ടകശില്പത്തില്‍ നിന്നും
നീ പിരിഞ്ഞു പോകുമ്പോള്‍
മഷി തീണ്ടലുകളില്‍

പൂര്‍ത്തിയാക്കാത്ത കവിതയായി
ഞാന്‍ ബാക്കി കിടക്കും !!

കാലത്തിനു കീഴെയപ്പോഴും
ആ ഒട്ടകശില്‍പ്പം
കുരുക്കിട്ടു പിടിക്കാനാവാതെ
കുത്തി പൊട്ടിക്കാനാവാതെ

അപ്പോഴും തെളിഞ്ഞു നില്‍ക്കും. !!!

27 comments:

  1. തേങ്ങ എന്റെ വക
    (((ഠോ)))
    ബാക്കി വായിച്ചിട്ടു പറയാം

    ReplyDelete
  2. ആകാശം തന്നലിട്ടു തരുമായിരിക്കും- തണല്‍ എന്നല്ലേ വേണ്ടത് ?
    കുരുക്കിട്ടു പിടിക്കനവാതെ- കുരിക്കിട്ടു പിടിക്കാനാവാതെ എന്നല്ലേ വേണ്ടത് ?
    കുത്തി പൊട്ടിക്കനവാതെ- കുത്തി പൊട്ടിക്കാനാവാതെ എന്നല്ലേ വേണ്ടത് ?

    ReplyDelete
  3. thanks റിയാസ് (മിഴിനീര്‍ത്തുള്ളി)

    Jishad ....thanks a lot
    i changed that mistake ........thanks

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഇത്തിരി കുശുമ്പും പയ്യാരവും ഒരുപാട് അസൂയും സര്‍വ്വോപരി വായാടിയുമായ ഒരു നാട്ടിന്‍പുറത്തുകാരി...!
    കുശുമ്പുകാരിയായിരിക്കാം അത്‌ തിരുത്തിയെഴുതുക.പ്രാര്‍ഥനയോടെ..

    ReplyDelete
  6. പൂര്‍ത്തിയാക്കാത്ത കവിതയായി
    ഞാന്‍ ബാക്കി കിടക്കും !!

    ബാക്കി കിടക്കും

    ReplyDelete
  7. നീ പിരിഞ്ഞു പോകുമ്പോള്‍
    മഷി തണ്ടുകളില്‍
    പൂര്‍ത്തിയാക്കാത്ത കവിതയായി
    ഞാന്‍ ബാക്കി കിടക്കും !!


    best wishes

    ReplyDelete
  8. ഒരു യാത്ര പോകാം ആകാശം തണലിട്ടു തരുമായിരിക്കും
    പീള കെട്ടിയ കണ്ണ് -ചിമ്മി തുറന്നു സൂര്യന്‍ പുഞ്ചിരിക്കുമായിരിക്കും
    വെയിലേറ്റ് മേഘങ്ങള്‍ വീഞ്ഞും അപ്പവും പങ്കിട്ടു തരുമായിരിക്കും
    ..............അതെ "വെറുതെ ,ഒരു യാത്ര പോകാം.."

    ഇഷ്ടമായി ഈ കവിത.

    ReplyDelete
  9. ഇരുണ്ട ഗുഹകളില്‍
    ശബ്ദ താരകങ്ങള്‍ ഉണ്ടാകുമോ?
    ഉണ്ടായിരിക്കാം.....

    ReplyDelete
  10. Manjiyil .....ഇത്തിരി പയ്യാരവും കുശുമ്പുകാരിയും ഒരുപാട് അസൂയും സര്‍വ്വോവരി വായടിയുമായ ഒരു നാട്ടിന്‍പുറത്തുകാരി...! അഹങ്കാരിയെന്നു അനുവാചകരില്‍ ഉളവാക്കുന്നുവെങ്കില്‍ അത് തെല്ലും എന്നെ ആലോസരപെടുത്തുന്നില്ല !!!
    thanks



    കുസുമം ആര്‍ പുന്നപ്ര........... thanks

    the man to walk with ......thanks

    വീ കെ ............thanks

    ReplyDelete
  11. പൂർത്തിയാക്കാത്ത കവിതയായി ഞാൻ ബാക്കി കിടക്കും..........
    നന്നായി.

    ReplyDelete
  12. '...
    മഷി തണ്ടുകളില്‍
    പൂര്‍ത്തിയാക്കാത്ത കവിതയായി
    ഞാന്‍ ബാക്കി കിടക്കും!'

    വരികള്‍ നന്നായിട്ടുണ്ട്

    ReplyDelete
  13. നീ പിരിഞ്ഞു പോകുമ്പോള്‍
    മഷി തണ്ടുകളില്‍
    പൂര്‍ത്തിയാക്കാത്ത കവിതയായി
    ഞാന്‍ ബാക്കി കിടക്കും !!

    ReplyDelete
  14. മാണിക്യം ..നന്ദി ..വീണ്ടും വരിക ..!!!

    ഇസ്മായില്‍ കുറുമ്പടി ....നന്ദി

    ReplyDelete
  15. ശ്രീ
    എച്ചുംകുട്ടി

    പട്ടേപ്പാടം റാംജി
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    സോണ ജി

    എല്ലാവര്ക്കും നന്ദി

    ReplyDelete
  16. എപ്പോഴും തെളിഞ്ഞു നിക്കട്ടെ നില വിളക് പോലെ
    നല്ല വരികള്‍ ..ഇഷ്ട്ടായി

    ReplyDelete
  17. മഷി തണ്ടുകളില്‍
    പൂര്‍ത്തിയാക്കാത്ത കവിതയായി
    ഞാന്‍ ബാക്കി കിടക്കും !!

    നല്ല വരികള്‍,
    ആശംസകളോടെ...

    ReplyDelete
  18. നല്ല വരികള്‍
    നല്ല ആശയം
    ആശംസകള്‍

    ReplyDelete
  19. നഗ്നമായ യാത്രയുടെ സുവ്യക്തമായ വിളിച്ചുപറയലുകള്‍ അഥവാ മനോസഞ്ചാരങ്ങളുടെ പ്രണയയാത്രകള്‍

    ReplyDelete
  20. നീ പിരിഞ്ഞു പോകുമ്പോള്‍
    മഷി തണ്ടുകളില്‍
    പൂര്‍ത്തിയാക്കാത്ത കവിതയായി
    ഞാന്‍ ബാക്കി കിടക്കും ... വളരെ നല്ല വരികൾ എല്ലാവിധ ആശംസകളും..

    ReplyDelete
  21. ഇസ്മായീൽ കുറുമ്പടിക്ക് നന്ദി പറഞ്ഞത് മനസിലായില്ല അദ്ദേഹം കവിത നന്നായി വായിച്ചില്ല... എന്നു തോന്നുന്നു അങ്ങിനെ ഒരു വരി (താരകങ്ങൾ) വായിച്ച് കണ്ടില്ല

    ReplyDelete
  22. ഇരുട്ടത്ത് എനിക്ക് കണ്ണ് കാണില്ല. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം 'തരംഗ'ങ്ങള്‍ 'താരകങ്ങള്‍' ആയി തോന്നിയത്!
    'അറിഞ്ഞു കൊണ്ട്' വരുത്തിയ തെറ്റ് ആയതിനാല്‍ ക്ഷമിക്കുക.മേലില്‍ ആവര്‍ത്തിക്കില്ല. നന്നായി വായിച്ചില്ല എന്നത് ശരി.
    സ്നേഹപൂര്‍വ്വം,
    തണല്‍
    shaisma.co.cc

    ReplyDelete
  23. Jeevanulla shilpangal...!

    Manoharam, Ashamsakal...!!!!

    ReplyDelete
  24. ആശംസകള്‍ ....നല്ല വരികള്‍ക്കും അതിന്റെ ഉടമയ്ക്കും .

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!