Wednesday, September 1, 2010

പെണ്മ ....!!!


ഒടുക്കം എന്റെയാനയും കുതിരയും
വെട്ടിമാറ്റി
അവന്‍ നിശ്ചയിച്ച
കളങ്ങളിലുടെ
എന്റെ രാജവിനെയോടിച്ചു
പിന്നെ,
കുരുതികൊടുത്ത റാണിയെ പ്രതി
ഇനി നീങ്ങാനൊരു കളവുമില്ലാതെ
എന്റെ രാജാവ് കിതയ്ക്കുന്നു
പോകുന്നു ദൂരം വരേയ്ക്കും
അത് കിതച്ചോടട്ടെ,
എങ്കിലും,
റാണിയുടെയും തേരിന്റെയും
കാലു ഭയന്ന്
അറുപത്തിനാല്  കളത്തിന്റെ
പാതി വിട്ടൊഴിഞ്ഞു
ഈ  ചതുരംഗപ്പലകയില്‍
നിന്നിറങ്ങിപ്പോകുമ്പോഴും
അത് രാജാവായിരുന്നല്ലോ? .

12 comments:

  1. ബൂലോകത്തേയ്ക്കു സ്വാഗതം.

    നല്ല ആശയം.

    ReplyDelete
  2. കോളേജ് മാഗസിനിലാണോ പ്രിന്റായത് ?
    ഇനിയെഴുതുക
    ആശംസകൾ

    ReplyDelete
  3. സ്വാഗതം.
    ഇനിയും എഴുതുക.

    ReplyDelete
  4. എന്റെയും സ്വാഗതം :)
    നന്നായിട്ടുണ്ട് വരികൾ

    ഓ.ടോ:


    പ്രൊഫൈലിൽ പരിചയപ്പെടുത്തിയിടത്ത് ‘മുയ്മൻ അച്ചരതെറ്റുകൾ’ തിരുത്തുമല്ലോ :)

    ReplyDelete
  5. " ഒടുക്കം എന്റെയാനയും കുതിരയും
    വെട്ടിമാറ്റി
    അവന്‍ നിശ്ചയിച്ച
    കളങ്ങളിലുടെ
    എന്റെ രാജവിനെയോടിച്ചു"

    മനോഹരം ഈ ചതുരംഗ കവിത ...

    ReplyDelete
  6. ഇതിന്റെ പേര് “വെണ്മ“ എന്നോ അതോ “പെണ്മ“ യോ

    ReplyDelete
  7. ആശയോന്‍മീലനത്തിന്റെ നാമ്പുകള്‍ തിരിവിടര്‍ത്തുന്നതു കാണാന്‍ കൊതിക്കുന്നവര്‍ക്ക്‌ വൈകാതെതന്നെ ഒരു പഴത്തോട്ടം കാണാനാവും എന്ന എന്റെ നിഗമനത്തിന്ന്‌ തെറ്റുപറ്റാതിരിക്കട്ടെ. ഈ പേന ഇനിയും സധീരം ചലിക്കണം, കാമ്പുറ്റ വിചാരധാര ഇതിന്റെ വജ്രമുനയിലൂടെ ഉല്‍കൃഷ്ടമായൊഴുകണം....
    അഭിനന്ദനങ്ങള്‍!

    വി. പി. ഗംഗാധരന്‍, സിഡ്നി
    http://ganga-in-his-domain-of-art.blogspot.com

    ReplyDelete
  8. കവിത കൊള്ളാം. ഇനിയും എഴുതുക.

    ReplyDelete
  9. നല്ല ആശയം, ചതുരംഗത്തിലൂടെ കരുക്കൾ നീക്കിയതും സന്ദർഭോചിതം തന്നെ. ‘പെണ്മ’യാണല്ലോ ശരി, ഇന്നർ പേജ് കാണിച്ചതിൽ ‘വെണ്മ’ ? നല്ല ആശയത്തോടെയുള്ള വരവിന്, സ്വാഗതം............ഭാവുകങ്ങൾ.........

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!