Tuesday, February 22, 2011

ചുമലുകള്‍ ..


തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കാന്നാണ്  പറഞ്ഞത്
അതടുക്കളയിലോ   അരങ്ങത്തോ
എന്ന്  നിശ്ചയിച്ചിട്ടില്ലയിരുന്നു
വേഷവും  ചമയവും !

ഇല്ല   ഒന്നും  നിശ്ചയിച്ചിരുന്നില്ല   
പക്ഷേ ,
പറഞ്ഞു  വെക്കേണ്ടത്
പറയേണ്ടത്  പോലെ
പറഞ്ഞുവെച്ചിരുന്നു
തമാശയിലും ഉപദേശത്തിലും 
ആഗ്രഹത്തിലും    പൊതിഞ്ഞു വച്ച്
അവള്‍  പല  വേഷവും  കെട്ടി
പല  രൂപത്തിലും  വന്നു
പക്ഷേ
ഉവ്വ്
തോളുകള്‍  കോച്ചിപ്പിടിച്ചിരിക്കുന്നു 
ഉറക്കയാണ്  സംസാരിച്ചിരുന്നതെങ്കിലും     

അവളെന്റെ   കണ്ണുകളിലേക്കോതുങ്ങുമായിരുന്നു   
അവളെന്റെ  തോളിലേക്ക്
ശരിക്കും  ചേര്‍ന്ന്  നില്‍ക്കുമായിരുന്നു
കൊച്ചിപ്പിടിച്ച  തോളുകള്‍
എന്റെ  കൈകള്‍ക്ക്
പാകമായിരുന്നു
അവളുടെ  ചുമലുകള്‍  വിടരാതിരിക്കെട്ടെ
ഒരിക്കലും !!

16 comments:

  1. ഉവ്വ്
    തോളുകള്‍ കോച്ചിപ്പിടിച്ചിരിക്കുന്നു

    ReplyDelete
  2. അവളുടെ ചുമലുകള്‍ ഒതുങ്ങാതിരിക്കട്ടെ ..അവളുടെ ശിരസ്സ്‌ താഴാതെയും ഇരിക്കട്ടെ ..
    ഒരിക്കലും ...

    ReplyDelete
  3. കുറച്ചു മനസ്സിലാവായ്ക ഉണ്ട്. ആരെങ്കിലും വിശദീകരിച്ചു തരട്ടെ

    ReplyDelete
  4. ചുമലുകള്‍ കൂടുതല്‍ ഉയരത്തിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട്.

    ReplyDelete
  5. പറഞ്ഞു വെക്കേണ്ടത്
    പറയേണ്ടത് പോലെ
    പറഞ്ഞുവെച്ചോ ! ഒരു ചെറിയ സംശയം ..
    ചിലപ്പോള്‍ എന്റെ തോന്നലാകാം

    ReplyDelete
  6. അവളേത് വേഷത്തിൽ വന്നാലും എന്റെ കൈപ്പിടിയിൽ ഒതുങ്ങി , അവളുടെ ചുമലുകൾ വികസിപ്പിക്കാതിരുന്നാൽ ..മതി..അല്ലേ

    ReplyDelete
  7. ആണാവാം, പെണ്ണാവാം
    നുകരുക; നീറ്റാതിരിക്കുക.
    മാംസപേശികള്‍ നീട്ടി
    അബലയെ വെല്ലാമെന്നോ?

    നിറവുള്ള ഹൃദയം കാമ്യം
    കറയറ്റ ഹൃദയം മെച്ചം
    അഴകുറ്റ മേനിയും വെല്ലാം
    ദുരയറ്റ കര്‍മ്മം നല്‍കില്‍.

    പഴമൊഴിയോര്‍ക്കാമല്ലോ:
    'ദുഗ്ദ്ധമാകിലും കൈക്കും ദുഷ്ടര്‍ നല്‍കിയാല്‍.'

    ReplyDelete
  8. നല്ല കവിത .....

    എന്റെ കൈകള്‍ക്ക്
    പാകമായിരുന്നു
    അവളുടെ ചുമലുകള്‍ വിടരാതിരിക്കെട്ടെ
    എന്നും തോളുകള്‍ കോച്ചിപ്പിടിച്ചിരിക്കട്ടെ

    ReplyDelete
  9. ഇഷ്ടപ്പെട്ടു. നല്ല വരികള്‍

    ReplyDelete
  10. kollaam ......ennirunnaalum udesichathu muzhuvan kavithayil vanno?

    ReplyDelete
  11. ഇവളെ ഞാൻ കണ്ടിട്ടില്ല,കാണണമെന്ന് തോന്നുന്നുമില്ല.

    ReplyDelete
  12. എന്റെ കൈകള്‍ക്ക് പാകമായിരുന്നു
    എങ്കിലും
    തോളുകള്‍ കോച്ചിപ്പിടിച്ചിരിക്കട്ടെ !!

    ReplyDelete
  13. എല്ലാവര്ക്കും നന്ദി

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!