Wednesday, December 22, 2010

മല മുകളിലെ ഒറ്റ മരം !!!

         "മനുഷ്യനെ കുറിച്ച് ചിന്തിക്കാറുണ്ടോ ".അതായിരുന്നു ചോദ്യം "എപ്പോഴും" അതുത്തരവും എന്താണ് ചിന്തിക്കുന്നതെന്ന് ചോദ്യത്തിനു എനിക്കുത്തരമില്ലായിരുന്നു.ഏതോ വഴുവഴുത്ത വാക്കുകളിലുടെ ഞാനാ ഇരുട്ടില്‍ നിന്നു രക്ഷപ്പെടുന്നു.എക്സ്പ്രസിലെ ഏറ്റവും സുന്ദരനായ ആണ്‍ കുട്ടിയുടെ ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാനാണ് സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്തത് ഞാന്‍ പുറത്തേക്കിറങ്ങിപ്പോന്നത്.എന്നിട്ടും എന്റെ നീണ്ട മുടിയുടെ അറ്റത്ത് ആ ചോദ്യം ചുറ്റിപ്പിടിച്ചു (ഞാനനറിഞ്ഞിരുന്നില്ല,എല്ലാവരും അഥവാ എല്ലാ പെണ്‍ കുട്ടികളും അറിയാതെ പോകുന്നുവല്ലേ അല്ലെ )

            ആദ്യത്തെ ബസ് മാറി കേരുംബോഴാന്നു ആ ചോദ്യമെന്റെ തലയില്‍ രണ്ടു കൊമ്പുകളും കുത്തിയിറക്കിയത്.സ്വപനങ്ങള്‍ക്കും ഓട്ടങ്ങള്‍ക്കുമിടയില്‍ ഒരു കോമയിട്ട് മരണത്തിലേക്ക് കുഴഞ്ഞു പോകുന്നവരുടെ കൂട്ടത്തില്‍ ഞാനും പെടുമോ എന്ന് ഞാനപ്പോള്‍ സംശയിച്ചതാണ്.കയ്യിലുള്ള രണ്ടു പുസ്തകങ്ങളും അടുത്തിരിക്കുന്ന ചേച്ചിയുടെ കയ്യില്‍ കൊടുത്തു ഞാന്‍ ബാലന്‍സ് വീണ്ടെടുത്തു.അടുത്ത് നില്‍ക്കുന്നവന് പുളിച്ച കള്ളിന്റെ മണമായിരുന്നു.അയാളുടെ കുപ്പായത്തിന്റെ കുടുക്കുകളൊക്കെ വിട്ടിരുന്നു, അല്ല അവയൊന്നും ഇട്ടില്ലായിരുന്നു.സത്യത്തില്‍ എനിക്കോക്കാനം വന്നു എങ്കിലും മുഖത്ത് നോക്കി ചിരിച്ചപോള്‍ ഞാനും ചിരിച്ചു .അപ്പോള്‍ സേതുട്ടനോട്
എനിക്ക് മുഖം കറുപ്പികാന്‍ വയ്യല്ലോ? പണ്ട് കുറെ പൊതിഞ്ഞു കെട്ടി തന്നിട്ടുള്ളതാണ്. ദോശയും ചമന്തിയും പിന്നെയുമേന്തോക്കെയോ, എത്രയോ ഉച്ചയ്ക്ക് സേതുട്ടന്റെ പൊതി കൂടെ കൊണ്ട് നടന്നിരിക്കുന്നു .ഇടിഞ്ഞു പൊളിഞ്ഞു കൂരയുടെ സ്ഥാനത്ത് നല്ല സിമന്റ് കെട്ടിടം ,തകര്‍ന്ന സേതുട്ടന്‍ ആടിയാടി വീട്ടിലേക്ക് കയറുന്നത് ബസ്‌ എടുക്കുന്നതിനു മുന്നേ ഞാന ജനലിലുടെ കണ്ടു.കുന്നിന്റെ മുകളില്‍ ഒരറ്റ മരമേയുള്ളൂ ഈ കാറ്റായ കാറ്റൊക്കെ തടയാനും മഴ കൊള്ളാനും,കിളികള്‍ക്ക് പാറി വന്നിരിക്കാനും ഒക്കെത്തിനും കൂടെ ഒരറ്റ മരം ,ഈ വലിയ കെട്ടിടത്തില്‍ നിന്ന് നോക്കുമ്പോള്‍ എനിക്കാ കുന്നു ആ ഒരറ്റ മരം തന്നെയാകുന്നു ,കാണെക്കണെ ആ മരത്തിന്റെ വേരുകള്‍ക്ക് എന്റെ മുടിയുടെ നിറമുണ്ടാകുന്നു അതിന്റെ പൂക്കള്‍ക്ക് മനുഷ്യന്റെ മണം

           ഈ ബസ് മാത്രം അല്ല എല്ലാ ബസ്സുകളും ഇങ്ങിനെ തന്നെ യാണ് ,പച്ച മനുഷ്യന്റെ മണമുള്ള ബസ്സുകള്‍ ,നൂറു നൂറു തരം മണങ്ങള്‍ ,ചന്ദ്രിക സോപ്പിന്റെ ,കുട്ടികൂര പൌഡറിന്റെ,മണ്ണിന്റെ, വിയര്‍പ്പിന്റെ ,കള്ളിന്റെ പിന്നെ പേര്‍ഫ്യുമുകളുടെ ,പാറ്റ മിട്ടായിയുടെ,എന്റെ അരികില്‍ ചേര്‍ന്ന് നിന്ന് പെണിന്നു മുലപ്പാലിന്റെ മണമായിരുന്നു .അവളുടെ നെഞ്ചിലെ നനവ്‌ തട്ടി ,എന്റെ നെറ്റിയില്‍ രണ്ടു കാലും നീട്ടി വെച്ച്റങ്ങിയിരുന്ന ആ ചോദ്യം ഞെട്ടിയുണര്‍ന്നു .ആ അമ്മയുടെ നെഞ്ചിലേക്ക് ഉണ്ട കണ്ണ് തുറിച്ചു അതെന്റെ നെറ്റിയിലെ ചാന്തു ചുരണ്ടിയെടുത്തു.എന്നിട്ട് സ്വയം മറ്റൊരു രൂപം സ്വീകരിച്ചു "എന്താണ് മനുഷ്യന്റെ അടിസ്ഥാന പ്രശനം "

        കുന്നിന്റെ മുകളിലെ കാറ്റ് ഒറ്റ മരത്തിനു താങ്ങാനാവുനതിലുമേറെയായിരുന്നു ആടിയുമുലഞ്ഞും അതങ്ങനെ പേടിപ്പിച്ചു ,ആ മരമൊരു കാറ്റില്‍ വീണു പോകുമെന്നും അപ്പോള്‍ മാനത്തെ അമ്മയുടെ കണ്ണീരു വീണു കുന്നു തന്നെ ഒലിച്ചു പോകുമെന്നും ഞാന്‍ ഭയപ്പെട്ടു ,എനിക്കെന്തോ,പെട്ടന്ന് അര്‍ജുന്നിനെ ഓര്മ വന്നു .ഒരിക്കലെന്നോ അയാളിങ്ങനെതന്നെ എനിക്കെഴുതിരുന്നു; പിടിച്ചു നില്ല്ക്കാന്‍ പെടാപ്പാട്പ്പെടുന്ന ഒറ്റ മരമാണയാളെന്നും ,അന്ന് ഞാന്‍ ഉപ്പുരസമുള്ള മഴകള്‍ക്ക്‌ പിറകെയായിരുന്നു.

              ഈ ലോകത്ത് ഏറ്റവും പ്രയാസം പ്രണയിക്കനാണെന്നും അയാളായിരുന്നു എഴുതി വെച്ചത് .എനിക്കെന്തോ അയാളോട് യോജിക്കാനൊക്കില്ലായിരുന്നു.കാരണം ചോദിച്ചപ്പോള്‍ പതിവ് പോലെ കോറി വെയ്ക്കുകയാണ് . "ഞങ്ങള്‍ പ്രണയത്തെക്കുറിച്ചല്ല ,ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് ,മുലപ്പാല് വീണ നന്നഞ്ഞ ബ്ലൌസിന്റെ മണമുള്ള,വിപ്രോയുടെ H R മനെജെറിന്റെ മുന്നിലിരുന്നു വിയര്‍ക്കുബോള്‍ തിരിച്ചറിയുന്നു അടച്ചിട്ട മുറിയുടെ മണമുള്ള ,പിന്നെയീ ബസില്‍ നിറയുന്ന ഗതികെട്ട മണങ്ങള്‍ നിറയുന്ന ജീവിതത്തെക്കുറിച്ച് .ഇങ്ങനെ നട്ടം തിരിയുന്ന ഞങ്ങള്‍ക്ക് ജീവിക്കാനാണ് കൂട്ടുകാരെ പ്രയാസം ,കെട്ടിയവന്റെ തല്ലു കൊണ്ട് തുടങ്ങുന്ന ഈ ജീവിതം, ജീവിച്ചു തീര്‍ക്കാന്‍ ,ഞങ്ങളുടെ കുട്ടികളുടെ വരണ്ട തൊണ്ട നന്നാക്കാന്‍ പിന്നെ ,ഇല്ല അര്‍ജുന്‍ നിങ്ങള്‍ക്കെന്നല്ല ഒരാള്‍ക്കും മുനുഷ്യനെ ക്കുറിച്ച് പറഞ്ഞു തരാന്‍ ഞാനശക്തയാണ്.

             ബസിറങ്ങി വീട്ടിലേക്ക് നടക്കുബോള്‍ ആലസ്യത്തിന്റെ ഒരു വലിയ കൊട്ടുവായിട്ട് ആ ചോദ്യം എന്റെ തോളത്ത് തളര്‍ന്നു കിടന്നു.മൂന്ന് പേര് കെട്ടി തൂങ്ങി ചത്ത മാവിന്റെ അപ്പുറത്ത് തുറിച്ച കണ്ണുമായി മലര്‍ന്നു കിടക്കുന്ന തൊടിയിലേക്ക്‌ അതിനെ തട്ടിയിടാമെന്നു കരുതിയതാണ് ,എങ്കിലും .....(നോക്ക് അര്‍ജുന്‍ ഈ എങ്കില്മാണ് ഞങ്ങളാത്ര ജീവിതത്തില്‍ ഇങ്ങനെ നീറിനെ പോലെ കടിച്ചു തൂങ്ങി കിടക്കുന്നത് ) ഇപ്പോള്‍ ആ മാവാന്നു കുന്നിന്‍ മുകളിലെ ഒറ്റമരമെന്നു എനിക്ക് തോന്നി .മണ്ണിന്റെ നനവുകള്‍ തേടി ആഴ്ന്നിറങ്ങിയ അതിന്റെ വേരുകള്‍ മനുഷ്യനെ കുരുക്കിട്ടു പിടിക്കുമെന്നും പിന്നെ അതിന്റെ കൊമ്പില്‍ എന്റെ തോളിലെ ചോദ്യം പോലെ തളന്നു കിടന്ന അത്മാകളുടെ തേങ്ങലില്‍ എന്റെ ഭാഷ അശക്തമായി പോകുമെന്നും .

      ഇല്ല അര്‍ജുന്‍ ഈ ചോദ്യം ഞാന്‍ വലിച്ചെറിയുന്നില്ല.നീറിനെപ്പോലെ കടിച്ചു തൂങ്ങുമെങ്കിലും ഞാനതിനെ കൂടെക്കുട്ടാം.എഴുത്തുക്കാരിയാവാന്‍ വേണ്ടിയല്ല. മലമുകളിലെ ഒറ്റ മരത്തെ പ്രതിയുമല്ല .പക്ഷേ നനഞ്ഞു കുതിരുന്ന മാറുള്ള അമ്മമാര്‍ക്ക് വേണ്ടി പിന്നെ ചിരിക്കാനും കരയാനും സന്തോഷിക്കാനും അറിയാത്ത ,ഒരു ജന്മം മുഴുവന്‍ പണിതും അലഞ്ഞും തീര്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അര്‍ജുന്‍ നിന്റെ ചോദ്യത്തിനീനീയുമുത്തരമായില്ലെന്നറിയാം എങ്കിലും ....

28 comments:

  1. മാതൃഭൂമി വീക്കിലിയുടെ കോളജ് മാഗസിനിൽ ഈ കഥ വായിച്ചു. പുതിയ കാലത്തിന്റെ കഥാരീതിയിലേക്ക് വളരാനുണ്ട്. തത്വചിന്താത്മകമായ ഒരു മനസ്സ് കൊണ്ട് ജീവിതത്തെ, അതിനു പ്രകൃതി ഒരുക്കുന്ന സിമ്പലുകളെ ചൂറ്റാകെ തേടുന്ന ഒരു നിരാശാബാധിതമായ ആത്മഗതമെന്ന് പറയാമോ...

    കഥനത്തെക്കാൾ ചിന്തക്ക് പ്രാധാന്യം വരുന്നു. ഇത്തരം ആലോചനകൾ അതിന്റെ ഭാരമില്ലാതെ തന്നെ ഒരു നേർമ്മയുള്ള കഥയുടെ പ്ലോട്ടിൽ പറഞ്ഞുനോക്കൂ...

    കഥയിൽ ജീവിതത്തിന്റെ ഭാരമുണ്ട്..
    ഭാരമുള്ള ഒരു മനസ്സും.

    പുതുക്കൽ ഒരു നിരന്തരപ്രക്രിയയായി തുടർന്നാൽ ഞാൻ തന്നിൽ ഒരു ഭാവി പ്രതിഭയെ കാണുന്നു.
    ആശംസകൾ

    ReplyDelete
  2. എന്നിട്ടും എന്റെ നീണ്ട മുടിയുടെ അറ്റത്ത് ആ ചോദ്യം ചുറ്റിപ്പിടിച്ചു (ഞാനനറിഞ്ഞിരുന്നില്ല,എല്ലാവരും അഥവാ എല്ലാ പെണ്‍ കുട്ടികളും അറിയാതെ പോകുന്നുവല്ലേ അല്ലെ )




    നല്ല എഴുത്ത്

    ആശംസകള്‍

    പുതുവത്സരാശംസകള്‍

    ReplyDelete
  3. കഥ നന്നായി പറഞ്ഞു.

    ReplyDelete
  4. വരികളില്‍ വല്ലാത്ത അസ്വാഭാവികതയുണ്ട്. വരുംവര്‍ഷത്തില്‍ ഒരുപാട് നല്ല എഴുത്തുകളുമായെത്താന്‍ ആശംസകള്‍.

    ReplyDelete
  5. കാറ്റില്‍ ആടിയുലഞ്ഞ് പേടിപ്പെടുത്തുന്ന ഒറ്റമരം തകര്‍ന്നാല്‍ കുന്നിടിച്ചിലും മല നശിക്കലും ഒക്കെ സംഭവിക്കാം.
    ചിന്ത പടരുന്ന നാനാവിധ മണങ്ങളില്‍...അങ്ങിനെ അങ്ങിനെ ജീവിതത്തിന്റെ പച്ചപ്പുകള്‍ തേടുന്ന മനസ്സിന്റെ ചാഞ്ചാട്ടങ്ങള്‍...
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  6. പുതുവത്സരാശംസകള്‍...

    ReplyDelete
  7. കഥ ചില ചിന്തകളാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ ഒഴുക്കോടെയുള്ള വായന സാധ്യമാവുന്നില്ല. ആദ്യവരിമുതല്‍, ആശയവ്യക്തത വരാന്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിക്കേണ്ടി വരുന്നു. കുത്തും കോമയുമൊക്കെ അസ്ഥാനത്തെന്ന പോലൊരു തോന്നല്‍. (എന്റെ നിലവാരമില്ലായ്മയുമാകാം കാരണം)

    പുതുവത്സരാശംസകള്‍.

    ReplyDelete
  8. :)

    പതുവത്സരാശംസകള്‍

    ReplyDelete
  9. ആഹ നനായി പറഞ്ഞു , പുതുവത്സരാശംസകള്‍

    ReplyDelete
  10. എഴുത്തിന് രണ്ടംശമുണ്ടെന്നു തോന്നുന്നു, ചിന്തകളുടെ, ആശയങ്ങളുടെ ഒന്ന്, ശൈലിയുടെ മറ്റൊന്ന്, തികച്ചും നല്ല ഒരു സർഗ്ഗ രചനക്ക് മുൻപിലും മോശം രചനക്ക് മുമ്പിലും നാമിങ്ങനെ ഇഴപിരിക്കാറില്ലെങ്കിലും. ഈ കഥയിൽ അവ്യക്തമെങ്കിലും ഗരിമയുള്ള ചില ചിന്തകൾ കണ്ടു, ശൈലി വായനക്കാരനെ ആകർഷിക്കുന്നതാക്കാൻ കുറച്ച് കൂടിശ്രമിച്ചാൽ നല്ല കഥാകാരിയാകും. ആശംസകൾ!

    ReplyDelete
  11. മുലപ്പാലിന്റെ നനവ്‌ വസ്ത്രത്തില്‍ പടരുന്ന അമ്മമാരെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതെങ്ങിനെ ? ....എഴുത്ത് നന്നായിരിക്കുന്നു ...

    ReplyDelete
  12. കൂടുതലെഴുതുക...

    പുതുവത്സരാശംസകള്‍!

    ReplyDelete
  13. കരഞ്ഞ് തളർന്ന അമ്മമാർക്ക് വേണ്ടി ഒരു സങ്കടഹർജി.
    വളരെ നല്ലത് . ആശംസകൾ…….

    ReplyDelete
  14. നല്ല എഴുത്ത്,ആശംസകള്‍.
    പിന്നെ എന്‍റെ വക പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete
  15. വളരെ ഇഷ്ടപ്പെട്ടു, ഈ ശൈലി!

    അഭിനന്ദനങ്ങൾ!

    ReplyDelete
  16. നന്നായിട്ടുണ്ട്.
    പുതുവത്സരാശംസകളോടെ..

    ReplyDelete
  17. ഈ ശൈലി നന്നായിരിയ്ക്കുന്നു...തുടര്‍ന്നും ഒരുപാട് എഴുതണേ...
    ആശംസകള്‍

    ReplyDelete
  18. പുതുവത്സരാശംസകള്‍

    ReplyDelete
  19. കഥയ്ക്ക്‌ അഭിനന്ദനം അര്‍ഹിക്കപ്പെടുന്ന ആഴമുണ്ട്‌! പ്രതിബിംബങ്ങള്‍ കൂട്ടിക്കെട്ടി, മനസ്സിന്റെ വ്യഥ തര്‍പ്പണം ചെയ്യപ്പെടുന്ന പതിവില്‍ നിന്നും വ്യതിരിക്തമാവണം വിഷ്ണുപ്രിയയുടെ Craft, എന്നാണ്‌ എന്റെയും അഭിപ്രായം.
    തത്വചിന്തകള്‍ മനസ്സില്‍ വ്യക്തരൂപമില്ലാതെ കലങ്ങിക്കൂടുന്നത്‌ പലപ്പോഴും നൈരാശ്യ ബോധത്തിന്റെ ചുഴിയില്‍ കുടുങ്ങുമ്പോഴാവും.
    - നഷ്ടബോധത്തിന്റെ പ്രസരിപ്പ്‌!
    തന്റെ ദുഃഖം പ്രപഞ്ചത്തിന്റെ ഓരോ കോണിലും തുറന്നുകിട്ടുന്ന വിടവുകളിലേക്ക്‌ ഒഴുക്കിത്തീര്‍ക്കാനുള്ള പ്രവണതയാണിത്‌. ഒഴുകണം, ഒഴുക്കണം! പക്ഷെ, ഒരു കഥയിലൂടെ ആ ചേതോവികാരങ്ങളെ പകര്‍ത്തുമ്പോള്‍, അവയുടെ ഒഴുക്കിന്റെ ശക്തിയില്‍ ചാരുത നഷ്ടപ്പെടുത്താതെ സൂക്ഷിക്കേണ്ടതുണ്ട്‌. അവ അനുവാചകന്റെ വികാരങ്ങളെ ഉണര്‍ത്താനുതകുന്നതാവണം. ചിന്താധാരയുടെ വ്യക്തത നഷ്ടപ്പെടുത്താതെ അനുവാചകന്റെ പാത്രം നോക്കി വിളമ്പുക എന്ന തന്ത്രപൂര്‍വ്വമുള്ള ദൗത്യമാണ്‌ (Craft) ഒരു കഥ എന്ന നിലയ്ക്ക്‌ ഇവിടെ നിര്‍വ്വഹിക്കാനുള്ളത്‌.
    ഇതില്‍ എന്‍. ബി. സുരേഷിനോടു തന്നെയാണ്‌ എന്റെ യോജിപ്പും.
    ആശംസകള്‍!

    ReplyDelete
  20. വായന സുഗമമല്ല.
    ആശയങ്ങൾ കഥയെ ഭാരപ്പെടുത്തുന്നതു പോലെ.....

    പക്ഷെ, നല്ലൊരു കഥാകാരിയാവാൻ കഴിയുമെന്നതിന്റെ സ്പാർക്ക് എന്നും എഴുത്തിലുണ്ട്.
    ആശംസകൾ.

    ReplyDelete
  21. പ്രഥമപുരുഷ,കഥാകഥനരീതി വളരെ ശ്രദ്ധവേണ്ട ഒന്നാണെന്നു തോന്നുന്നു.

    ഇതേ പേരില്‍ ഒരു കവിത ഞാനെഴുതിയതു ഓര്‍ക്കുന്നു

    http://sookshmadarshini.blogspot.com/2010/01/blog-post_24.html

    ആ ഓര്‍മ്മപ്പെടുത്തലിനു നന്ദി.

    ReplyDelete
  22. സുരേഷ് മാഷും ഗംഗാധരന്‍ ഭായിയും പറഞ്ഞ അഭിപ്രായം അതിമഹത്വമാണ്. ഒരു ബ്ലോഗര്‍ക്ക് കിട്ടുന്ന അവാര്‍ഡ്‌ തന്നെ ഈ കമന്റുകള്‍. നല്ല എഴ്ത്തിനു മുന്‍പില്‍ നന്ദിയോടെ.

    ReplyDelete
  23. വായനക്കും നല്ല അഭിപ്രായത്തിനും നന്ദി ....എല്ലാവര്ക്കും എന്റെ പുതുവത്സര ആശംസകള്‍

    ReplyDelete
  24. കൊള്ളാനും,കൊള്ളിക്കാനും പറ്റുന്ന കഥതന്നെയിത്....!

    ReplyDelete
  25. കൊള്ളാം അത്രയേ പറയാനുള്ളൂ. ഇത്തരം ഗഹനമായ ചിന്തകള്‍ ഉള്‍ക്കൊണ്ട്‌ കഥ വായിക്കുവാനുള്ള കഴിവില്ലാത്തതിനാല്‍ ഒന്നും പറയാനില്ല.

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!