Wednesday, December 8, 2010

ചിലമ്പ്



ഇന്നലെ
തെരുവില്‍ പാണന്റെ
പഴയ പാട്ട് ,
ആടിത്തിമിര്‍ക്കുന്ന പൂതന്‍,
ആകാശത്തേക്ക് ഒറ്റ കണ്ണ്
തുറിക്കുന്ന മയില്‍പ്പീലികള്‍,
വെള്ളാട്ടിന്റെ ചിലമ്പ്  ,
ഭഗവതിയ്ക്ക് തിരുനാള് !
കാളി കെട്ടിയവന്നുറഞ്ഞു തുള്ളി .
കാളകളാകാശം  മേഞ്ഞു നടന്നു
ആലിന്‍ ചുവട്ടില്‍ കള്ളു മോന്തി
മൂപ്പന്‍ ചമഞ്ഞിരുന്നു


ഇന്ന്
വെളിപ്പാട്  തറയില്‍
വെള്ളിച്ചപ്പാടുകള്‍ തുള്ളിയുറയുമ്പോള്‍
കാളികെട്ടിയവനെ കാത്തിരിക്കയായിരുന്നു
വന്നില്ല

അമ്പല മുറ്റം അളന്നു വിറ്റവന്
പേനത്തുമ്പ്‌ കൊണ്ട് ,
ആഘോഷങ്ങളക്കറ്റിയവനു  
തുപ്പകോളാമ്പിയും കൊണ്ട്
പോയതാകും
പെങ്ങള്‍ക്ക്  ജീവിതമുണ്ടാകാനും
ഭഗവതിക്ക് നേദ്യം മുടങ്ങാതിരിക്കാനും
അവനവന്റെ വിളക്കെരിയാനും
അവന്‍ തന്നെ വെളിച്ചപ്പെടണമല്ലോ

26 comments:

  1. പെങ്ങള്‍ക്ക് ജീവിതമുണ്ടാകാനും
    ഭഗവതിക്ക് നേദ്യം മുടങ്ങാതിരിക്കാനും
    അവനവന്റെ വിളക്കെരിയാനും
    അവന്‍ തന്നെ വെളിച്ചപ്പെടണമല്ലോ

    നന്നായി വിഷ്ണുപ്രിയ.

    ReplyDelete
  2. ഭാവുകങ്ങള്‍ :)

    ReplyDelete
  3. ആചാരങ്ങളെയും വിശ്വാസങ്ങളെയും പണം പകരം വെച്ച് അളന്നു മുറിച്ചു തീര്‍ക്കുമ്പോള്‍ വഴിയാധാരമാകുന്ന ജീവിതങ്ങള്‍
    നന്നായി പ്രിയാ

    ReplyDelete
  4. വെളിച്ചപ്പാടിലൂടെ വരുന്ന വെളിപാടുകള്‍ പുതിയ കാലത്തിന്റെതാണ്.

    ReplyDelete
  5. അതെ, ശരിയാണ്.
    തൊടുന്ന വരികൾ.
    അഭിനന്ദനങ്ങൾ കേട്ടോ.

    ReplyDelete
  6. വേറെ നിവൃത്തിയില്ലല്ലോ, അവനവൻ തന്നെ വെളിച്ചപ്പെടണം, നന്നായി!

    ReplyDelete
  7. നല്ല കവിത.
    ആശംസകൾ!

    ReplyDelete
  8. പുറത്ത് വെളിപ്പെടുത്തുന്നതല്ലല്ലോ അകത്ത്.
    കെട്ടിയ വേഷങ്ങളെല്ലാം ഊരിമാറ്റുമ്പോഴും ബാക്കിയാകുന്ന ജീവിതം പടിവാതിൽക്കൽ വന്നു മുട്ടിവിളിക്കേ ആടേണ്ടത് വേറേ ചിലതല്ലേ.
    കവിത നന്നായി. ചില അടിക്കുറിപ്പുകൾ ആവാമായിരുന്നു.

    ReplyDelete
  9. ആചാരങ്ങൾക്ക് വേണ്ടി വെളിച്ചപ്പെടുന്നവർ ..അല്ലേ പ്രിയ

    ReplyDelete
  10. നല്ല ഈണമുള്ള വരികള്‍

    ReplyDelete
  11. ഭേഷ്! നന്നായിരിക്കുന്നു. കെട്ടിയാടേണ്ട ശരിയായ വേഷം വേറെയാണല്ലോ.

    ReplyDelete
  12. ഓരോ ആത്മാവിനുള്ളിലും ഉണ്ട് ഓരോ വെളിച്ചപ്പാടുകള്‍ , ആശംസകള്‍ ..

    ReplyDelete
  13. എന്തെല്ലാം വേഷങ്ങള്‍ കെട്ടിയിട്ട് വേണം ഒന്ന് ജീവിക്കാന്‍. ജനിച്ചു പോയില്ലേ?‌
    നല്ല കവിത.

    ReplyDelete
  14. nalla chinthakal..

    chillara aksharathttukal ullathu thiruthumallo...

    ReplyDelete
  15. പെങ്ങള്‍ക്ക് ജീവിതമുണ്ടാകട്ടെ !
    നല്ല ചിന്തകള്‍ ...
    ആശംസകള്‍

    ReplyDelete
  16. നല്ല കവിത.
    പെട്ടെന്ന് ഓര്‍മ്മ വന്നത “പള്ളിവാളും കാല്‍ച്ചിലമ്പും” ആയിരുന്നു.

    ReplyDelete
  17. വായിച്ചു. ഇഷ്ടപ്പെട്ടു

    ReplyDelete
  18. നന്ദി എല്ലാവര്ക്കും

    ReplyDelete
  19. വളരെ നല്ല വരികള്‍

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!