Tuesday, December 21, 2010

ഇതിഹാസം !!



അന്ന് ,
വിജയന്‍, ഇളവെയിലില്‍ 
നടക്കാനിറങ്ങിയ ,
രണ്ടു  ജീവബിന്ദുക്കളുടെ 
കഥ  പറഞ്ഞിരുന്നു 
അത്, ഇതിഹാസം !
ഇന്നലെ,
കിച്ചു നീ , നിലാവെളിച്ചത്തില്‍
കൈകോര്‍ത്തു  പറക്കുന്ന 
ഭൂമിക്കും  ആകാശത്തിനും 
പിന്നെ   കടലുകള്‍ക്കും  മീതെ 
പൊട്ടിച്ചിരിക്കുന്ന 
രണ്ടു  കുഞ്ഞാത്മാക്കളുടെ 
കഥ  പറഞ്ഞു  തന്നു 
അത്  പ്രണയം !
                എന്നിട്ട്  പകല്  തെളിയും 
               മുന്നേ   ചിരി  മാഞ്ഞു  പോകുമ്പോള്‍ 
               ചരടറ്റ  പട്ടം  കടലില്‍  വീഴുമ്പോള്‍ 
               പിന്നെയോരക്ഷരങ്ങള്‍ക്കും 
               നിറെ  നിശ്വാസങ്ങളുടെ 
               ചൂടില്ലയെന്നറിയുമ്പോള്‍               എന്റെ  പ്രണയം 
               ഇതിഹാസമാകും 
  
അങ്ങിനെ  ഇതിഹാസങ്ങള്‍ 
പുനര്‍ജനിക്കും !!!

22 comments:

  1. അങ്ങനെ ഇതിഹാസങ്ങള്‍ പുനര്‍ ജനിക്കട്ടെ..
    ആശംസകള്‍

    ReplyDelete
  2. Good, Nice Lines and theme. Keep it up

    ReplyDelete
  3. കൊള്ളാം ട്ടോ

    ReplyDelete
  4. നന്നായി, വ്യത്യസ്തമായ വരികള്‍. വീണ്ടും, വീണ്ടും വായിച്ചു.

    ReplyDelete
  5. ഇതിഹാസം രചിക്കാനാവട്ടെ. ആശംസകള്‍.

    ReplyDelete
  6. കാറ്റത്ത്‌ പറന്നുയരുന്ന പട്ടം പോലെ തന്നെയാണ്‌ പ്രണയം. കേവലമൊരു ചരടില്‍ തൂങ്ങിയാടുന്ന പ്രണയവും ആത്മാക്കളുടെ അര്‍പ്പണമായ പ്രേമവും തിരിച്ചറിയാന്‍ ഒരു ജന്മം മതിയാകാതെ വരുന്നു. അര്‍പ്പിത പ്രേമം ഇതിഹാസമായി കാലത്തെ വെന്നും ജീവിക്കും...
    ചെറിയ കവിതകൊണ്ട്‌ വലിയ ധ്വനി മുഴക്കാനുള്ള ശ്രമം നന്നായി.

    ReplyDelete
  7. നന്നായിട്ടുണ്ട്! വരൂ, ഡിസമ്പർ 31 ന് തസ്രാക്കിലേക്ക്, ഇതിഹാസമാഘോഷിക്കപ്പെടുന്നതിൽ കൂടാം!

    ReplyDelete
  8. ഇതിഹാസങ്ങള്‍ പുനര്‍ ജനിക്കട്ടെ..ആശംസകള്‍ :)

    ReplyDelete
  9. എത്ര വേദനിച്ചാലും, എത്ര നൊന്താലും, എത്ര അകന്നാലും, എത്ര ആട്ടിയോടിച്ചാലും, നാം വീണ്ടും വീണ്ടും പ്രണയത്തിലേക്ക് തന്നെ സ്വയം എടുത്തുചാടുന്നു.

    അന്ധത പ്രണയത്തിൽ ഒരു നിത്യമുദ്ര.

    കവിത നന്നായി. ഇത്തിരി വാചാലം.

    ReplyDelete
  10. പുതിയ പുതിയ ഇതിഹാസങ്ങള്‍ ഇനിയും പിറക്കട്ടെ ...ആശംസകള്‍ ..

    ReplyDelete
  11. പ്രണയം പോലെ തിരിച്ചു പോകാൻ വേറെ ഏത് സ്ഥലം?
    ഇതിഹാസങ്ങൾ ഉണ്ടാകട്ടെ.

    ReplyDelete
  12. സുരേഷ് മാഷിന്റെ അഭിപ്രായത്തിനടിയില്‍ ഒരൊപ്പ് :)

    ReplyDelete
  13. ഇതിഹാസങ്ങൾ പുനർജ്ജനിക്കട്ടെ...

    ReplyDelete
  14. പ്രണയം മാത്രമല്ല രചനയും ഇതിഹാസമായിതീരട്ടെ.
    എന്റെ സുരേഷേട്ടാ എനിക്കിനി ചത്താലും കുഴപ്പമില്ല. ആദ്യമായി ഒരു കവിത നന്നായി എന്ന് പറഞ്ഞല്ലോ?
    വിഷ്ണുപ്രിയക്ക്‌ അഭിനന്ദനങ്ങള്‍...

    എല്ലാ രചയിതാക്കള്‍ക്കും വായനക്കാര്‍ക്കും ഈ എളിയവന്റെ പുതുവത്സരാശംസകള്‍...

    ReplyDelete
  15. മാതൃഭൂമി കോളജ് മാഗസിനിൽ മലമുകളിലെ ഒറ്റമരം വായിച്ചു. ക്രാ‍ഫ്റ്റ് നന്നായി. ദുരൂഹമാകാനുള്ള വെമ്പൽ ഒന്ന് കുടഞ്ഞെറിയാനുണ്ട്. ഭാഷയിലെ നേർമ്മയ്ക്കായി ധ്യാനിക്കുക.

    താന്തോന്നീ, എനിക്കിട്ട് വച്ചു അല്ലേ, നീ കാണാ‍ഞ്ഞിട്ടാ.. ഒരുപാട് കവിതയുടെ അടിയിൽ നല്ലത് എന്ന് ഞാൻ എഴുതിയിട്ടുണ്ട്

    ReplyDelete
  16. അങ്ങിനെ ഇതിഹാസങ്ങള്‍
    പുനര്‍ജനിക്കും !!!
    കൊള്ളാം.

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!