എന്റോ സള്‍ഫാന്‍
ആ പേരിങ്ങനെ കയച്ചു കറുത്തു
എത്ര നാളായി ഈ മേഘം
പെയ്യാതെ മാനത്തു
കറുപ്പിച്ചും പുഴുക്കിയും പാറുന്നു
ആ നിഴലു വീണു
എന്റെ മക്കളോക്കെ കെട്ടു പോയി
ചുരുണ്ട് ചുരുണ്ട് ചുരുങ്ങി കൂടിയിട്ടും
അതെന്റെ കുടിയിലേക്ക്
തുറിച്ച നാക്കും കൊണ്ട് ഇഴഞ്ഞു കേറി
എത്രയുറക്കെ നെലോളിച്ചതാണ്
കരഞ്ഞു പറഞ്ഞതാണ്
എന്നിട്ടാരു കേള്‍ക്കാനാണ്
വന്നവരു കണ്ടും പടം പിടിച്ചും പോയി
വരാത്തവരു അകലങ്ങളിലിരുന്നു വേദനിച്ചു
ചിലരെഴുതി, പ്രസംഗിച്ചു
ചിലവന്മാര് നാടകം കളിച്ചു
ബോധവല്‍ക്കരിച്ചു
എന്നിട്ടോ..?
രാത്രി,
തല പെരുക്കാത്ത
ഇഴഞ്ഞു നടക്കാത്ത
വളര്‍ന്നിട്ടും കുഞ്ഞായിരിക്കാത്ത
ആയുസെത്താതെ മരിക്കിലെന്നുറപ്പുള്ള
കുഞ്ഞങ്ങളെ കേട്ടിപ്പിടിച്ചുറങ്ങി
അന്ന് രാത്രിയും
ഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഞെരങ്ങി മരിച്ചു
വിഷം പകരാത്ത വെള്ളം കിട്ടാതെ
ഇനിയും രാത്രികള്‍ പിറക്കുമെന്ന്
ഇനിയും രാത്രികള്‍ പിറക്കുമെന്ന്
ഞങ്ങടുള്ള് കിടുങ്ങി.
പിന്നെയോ ..?
ചോരയില്‍ വെള്ളം ചേരാത്ത
കുട്ടികളെ കാത്തിരുന്നു
അവരു വന്നീ
പുറ മുകളില്‍ വട്ടം പാറുന്ന
ഭീകര മേഘത്തിനെ
കത്തിചൊടുക്കുന്നത്
കിനാവ് കണ്ടു
ഞങ്ങടെ തൊടിയില്‍ പുല്‍നാമ്പ് കിളിര്‍ക്കുന്നു
ഞങ്ങടെ കുട്ടികള്‍ ഓടികളിക്കുന്നത്
ഞങ്ങടെ മടങ്ങിപ്പോയി വസന്തങ്ങള്‍
തിരിച്ചു വരുന്നത്
ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍
എന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍
‘ഞങ്ങടെ തൊടിയില്‍ പുല്‍നാമ്പ് കിളിര്‍ക്കുന്നു
ReplyDeleteഞങ്ങടെ കുട്ടികള്‍ ഓടികളിക്കുന്നത്
ഞങ്ങടെ മടങ്ങിപ്പോയി വസന്തങ്ങള്‍
തിരിച്ചു വരുന്നത് ...’
വെറും സ്വപ്നത്തിൽ മാത്രം...!
ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍
ReplyDeleteഎന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍.
അങ്ങനെ പ്രാർത്ഥിക്കാം നമുക്ക്.
കിനാവല്ലല്ലോ പച്ചയായ ജീവിതം,
ReplyDeleteതലമുറകളെപ്പോലും നൂര്‍ത്തെടുക്കാന്‍ പറ്റാത്തത്ര..
ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍
ReplyDeleteഎന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍
ആശംസകള്‍
ആദ്യം എന്‍ഡോ സള്‍ഫാന്‍ തളിച്ച് അവരെ ചൂഷണം ചെയ്തു ഇപ്പോള്‍ വരുടെ ദുരന്തത്ഹെയും മുതല്‍ എടുക്കുന്നു
ReplyDelete‘ഞങ്ങടെ തൊടിയില്‍ പുല്‍നാമ്പ് കിളിര്‍ക്കുന്നു
ReplyDeleteഞങ്ങടെ കുട്ടികള്‍ ഓടികളിക്കുന്നത്
ഞങ്ങടെ മടങ്ങിപ്പോയി വസന്തങ്ങള്‍
തിരിച്ചു വരുന്നത് ...’
ഹാ ..സ്വപ്നങ്ങള്‍ പോലും എത്ര സുന്ദരം ...അതൊന്നു സത്യമാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
"ഞങ്ങടെ കിനാവുകള്‍ക്ക് മേല്‍
എന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍"
ഒരു തീരാത്ത ദുഃഖം ..പറഞ്ഞും
ReplyDeleteപാടിയും പടം പിടിച്ചും മടുത്തവര്‍
പുതിയ വിഷയങ്ങള്‍ക്കായി
പോകുമ്പോഴും ആ കടങ്ങള്‍ ബാകി തന്നെ ....
നല്ല എഴുത്ത് .ആശംസകള്‍ ..
വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും....
ReplyDeleteവെറുതെ മോഹിക്കുവാന്‍......
വെറുതെ മോഹിക്കുവാന്‍ മോഹം..........
എന്‍ഡോസള്‍ഫാന്‍ വിവാദങ്ങള്‍ക്ക് തല്‍ക്കാലം വിട , കാസര്‍ഗോഡ് വീണ്ടും കശുവണ്ടി വിളവെടുപ്പ് തുടങ്ങി
ReplyDeleteആശംസകള്‍ ..
ReplyDeleteഎന്‍ഡോസല്‍ഫാന്‍ ശരിക്കും ഒരു നാടിനെ ഉലക്കുന്നുണ്ട്. കൂടുതല്‍ അതേ കുറിച്ച് പ്രസംഗിക്കുന്നില്ല. വിഷ്ണുപ്രിയ പറഞ്ഞ പോലെ പ്രസംഗിച്ചതുകൊണ്ട് കാര്യവുമില്ല. കവിത ചിലയിടങ്ങളില്‍ ഒന്ന് തിരുത്തിയാല്‍ നന്നയിരുന്നു എന്ന് തോന്നി.
ReplyDeleteനെലോളിച്ചതാണ് എന്ന വാക്ക് കവിതയുടെ അത് വരെയുള്ള ഘടനക്ക് ചേരുന്നില്ല. ഒപ്പം ഞങ്ങടെ മടങ്ങിപോയി വസന്തങ്ങള്‍ .. ഇവിടെ മടങ്ങിപോയ വസന്തങ്ങള്‍ എന്നാണോ ഉദ്ദേശിച്ചത്? അങ്ങിനെയെങ്കില്‍ അതും അവിടെ യോജിക്കാത്ത പോലെ. ഞങ്ങടെ നഷ്ടവസന്തങ്ങള്‍ എന്നതല്ലേ ശരി.. കവിത അത്ര അറിയില്ല. ഇത് വിവരക്കേടെങ്കില്‍ വിട്ടേക്ക്..
എല്ലാം നന്നാവുന്നതിനു ഫോട്ടോ എടുപ്പോക്കെ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം.
ReplyDeleteകവിത നല്ല വരികളിലൂടെ.
എന്‍ഡോസല്‍ഫാന്‍ന്റെ ദുരന്തങ്ങള്‍ മായാത്ത മുറിപാടായി
ReplyDeleteപ്രിയാ....
ReplyDeleteകവിതയുടെ ആശയം നന്നായിരിക്കുന്നു. കവിത്വം ഇനിയും വിടരേണ്ടിയിരിക്കുന്നു.
www.pampally.com
www.paampally.blogspot.com
പ്രിയാ , കവിതയെക്കുറിച്ച് കവികളും കവിതയെ കുറിച്ച് അറിയുന്നവരും പറഞ്ഞു കഴിഞ്ഞു
ReplyDeleteകഥകള്‍ക്കും കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും ഫോട്ടോ ഫീച്ചരുകള്‍ക്കും
ഒരു പാട് തവണ വിഷയമായ എന്റോ സള്‍ഫാന്റെ യഥാര്‍ത്ഥ ഇരകളുടെ കഠിന വ്യഥകള്‍
ആരും കാണാതെ പോകുന്നതെന്തേ ?
എല്ലാം അവരുടെ ദുരിതങ്ങൾ മാറ്റാൻ സഹായിച്ചെങ്കിൽ....
ReplyDeleteകവിതയെ കുറിച്ച് അറിവുള്ളവർ പറയട്ടെ...
ആശംസകൾ...
നല്ല പദപ്രയോഗങ്ങൾ,നല്ല വിഷയം,പിന്നേയും വരികൾ എവിടൊക്കെയോ ഉടക്കിനില്ക്കുന്ന പോലെ..ആശംസകൾ.
ReplyDeleteനല്ല വരികളിലൂടെ നന്നായി പറഞ്ഞു
ReplyDeleteഎപ്പോഴും ദുരിതം ബാകിയവുന്നു ...
ReplyDeleteകേഴുക.... മമ നാടേ.......... അക്ഷരത്തെറ്റുണ്ട്, ഗ്രാമ്യപദങ്ങൾ കുറച്ച് കൂടെ ഗ്രാമ്യമാക്കുക, ആശംസകൾ
ReplyDeleteഅന്ന് രാത്രിയും
ReplyDeleteഞങ്ങളുടെ കുഞ്ഞുങ്ങള്‍
ഞെരങ്ങി മരിച്ചു
വിഷം പകരാത്ത വെള്ളം കിട്ടാതെ
ഇനിയും രാത്രികള്‍ പിറക്കുമെന്ന്
ഞങ്ങടുള്ള് കിടുങ്ങി.
oh, what a words...... all wishes
അനേകം കീടനാശിനികളില്‍ മുങ്ങി നമ്മുടെ കാലത്തെ ജീവിതം .
ReplyDeleteശര്‍ക്കര കണ്ട എറുമ്പിനെ പോലെ
ReplyDeleteഎന്‍ഡോ സള്‍ഫാനു ചുറ്റും കറങ്ങു
കയാണു നമ്മുടെ ഭരണകൂടം.
ശക്തവും രൂക്ഷവുമാണു് എഴുത്ത്
ആശംസകള്‍...
ReplyDeleteനന്നായി പറഞ്ഞു, ആശംസകള്‍ ..
ReplyDeleteഞങ്ങടെ കിനാവുകള്‍ക്ക് മേല്‍
ReplyDeleteഎന്‍ഡോ സള്‍ഫാന്‍ തളിക്കാതിരുന്നെങ്കില്‍
നന്ദി എല്ലാവര്ക്കും