Wednesday, March 2, 2011

പൂണൂല്‍

പ്രണയം

മഷിയോലിക്കുന്നുണ്ട്
എഴുതിത്തുടങ്ങും മുന്നേ
കയ്യിലാകെ മഷിയാകും
എങ്കിലും എഴുതാതെ വയ്യല്ലോ

-----------------------
 പൂണൂല്‍
 
നെഞ്ചിനു കുറുകെയാണിട്ടത്   
പക്ഷേ,
ഹൃദയത്തിനു കുറുകെയും വീണു പോയി
അതുകൊണ്ടാണ്
മൈലാഞ്ചിയിട്ടു കറുത്ത
നിന്റെ  കാലുകള്‍ കാണാതെ പോയത്

22 comments:

  1. നെഞ്ചിനു കുറുകെയാണിട്ടത്
    പക്ഷേ,

    ReplyDelete
  2. രണ്ടാമത്തേത് തികച്ചും ഗ്രേറ്റ്
    :-)

    ReplyDelete
  3. രണ്ടാമത്തെ കവിതയില്‍ അവസാന രണ്ടുവരികള്‍ എന്ത് സൂചന നല്‍കുന്നു എന്ന് വ്യക്തമായില്ല. എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാവാം.
    മൈലാഞ്ചിയിട്ട് ചുവക്കുക എന്നാണു സാധാരണ പറയാറുള്ളത്.
    ആശംസകള്‍

    ReplyDelete
  4. രണ്ടിലും രണ്ട്‌ ആശയങ്ങൾ.
    പൂണൂൽ ആണ്‌ കൂടുതൽ നന്നായത്‌.
    തണലിന്റെ സംശയം എനിക്കും ഉണ്ടായി. പക്ഷെ പിന്നീട്‌ അറിയാൻ കഴിഞ്ഞു ..കറുക്കാനും സാദ്ധ്യതയുണ്ടെന്ന്!

    തിരിച്ചും ആവാമല്ലോ ..
    പർദ്ദയിട്ടപ്പോൾ കാണാതായതിനെ കുറിച്ചും..
    അല്ലെങ്കിൽ അത്‌ വേറെയാരെങ്കിലും എഴുതിക്കോട്ടെ!

    മതം, ദൈവം ഇതൊന്നും അറിയിക്കാതെ കുറച്ച്‌ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരണം..പക്ഷെ അതിനു ഈ ഭൂമി മതിയാവില്ല..വേറെ ഏതെങ്കിലും ഗ്രഹങ്ങൾ?..

    ReplyDelete
  5. kollaam vishnu priye...

    pakshe entha mailanjiyittu karutha kaalukal..??
    mailanji ittu ittu karuthathaano..??



    മതം, ദൈവം ഇതൊന്നും അറിയിക്കാതെ കുറച്ച്‌ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടു വരണം..പക്ഷെ അതിനു ഈ ഭൂമി മതിയാവില്ല..വേറെ ഏതെങ്കിലും ഗ്രഹങ്ങൾ?..

    sathyam sabu...:)

    ReplyDelete
  6. നന്നായി..
    രണ്ടാമത്തേതിലെ അവസാനത്തെ രണ്ടുവരിയിൽ
    ആശയക്ലിഷ്ടത ഉണ്ട്.

    ReplyDelete
  7. ആദ്യ കവിത നെഞ്ചോട് ചേർത്ത് വയ്ക്കുന്നു.രണ്ടാമത്തേതിൽ ആദ്യ രണ്ടു വരികളും ഏതോ സിനിമയിൽ കേട്ട ഓർമ്മ.വലിയ ഒരു സന്ദേശം ഉണ്ടതിൽ...നന്നായിരിക്കുന്നു.ഇനിയും എഴുതുക ആശംസകൾ

    ReplyDelete
  8. കവിത
    രണ്ടാമത്തെ കവിത
    പൂണൂൽ ഹൃദയത്തിന് കുറുകെ ആയിപ്പൊയത് കൊണ്ട് മൈലഞ്ചി കാണാൻ കഴിഞ്ഞില്ല. അത് കൊണ്ട് അവരെയെല്ലാം (കീഴ്ജാതിക്കാരെ) ഹൊയ്… ഹൊയ്… വിളിച്ച് അകലത്തിൽ നിറുത്തിയിരിന്നു. ( അത് തെറ്റാണെന്ന് തോന്നുന്നെങ്കിൽ നന്ന്)

    ReplyDelete
  9. രണ്ട് കവിതകളും ഒന്നിനൊന്ന് മെച്ചം. എന്തുകൊണ്ടോ എനിക്ക് ആദ്യത്തേത് ഒന്നുകൂടി ഇഷ്ടമായി.

    ReplyDelete
  10. രണ്ടാമത്തെ കവിതയിലെ അവസാന രണ്ട് വരികളുടെ ഉദ്ദേശ്യം മനസ്സിലായില്ല..

    ReplyDelete
  11. പ്രണയവും പൂണൂലും ഇഷ്ടായി.
    ഹൃദയത്തിന് കുറുകെ വീഴുന്ന പൂണൂല്‍ യഥാര്‍ത്ഥ കാഴ്ച നഷ്ടപ്പെടുത്തുന്നു, ചിന്തയും.

    ReplyDelete
  12. എത്ര വേണമെങ്കിലും വിപുലമാക്കാവുന്ന രണ്ടു ആശയങ്ങള്‍ കുഞ്ഞു മുത്തുകള്‍ക്കുള്ളില്‍ എന്ന പോലെ തിളങ്ങുന്നു ..നന്നായി ..

    ReplyDelete
  13. ‘മഷിയൊലിക്കുന്നുണ്ട്‘ എന്ന് തിരുത്തുമല്ലൊ
    രണ്ട് കാര്യങ്ങളൂം പല രീതിയിൽ കൂടിയും നോക്കിക്കാണാം...കേട്ടൊ

    ReplyDelete
  14. രണ്ടും മനോഹരം, നല്ല കയ്യൊതുക്കമുണ്ട് വിഷ്ണുപ്രിയക്ക്. പിന്നെ, വിരലുകൾ അൽ‌പ്പം ഉയർത്തിപ്പിടിച്ച് എഴുതുന്നതാണ് എപ്പോഴും നല്ലത്. വിരുദ്ധഭാവങ്ങൾ പ്രണയത്തിന്റെ ഇരട്ടയാകുന്നു. ബിലാത്തി പറഞ്ഞ തിരുത്ത് നടത്തുമല്ലോ!

    ReplyDelete
  15. നല്ല വരികള്‍. ആശംസകള്‍

    ReplyDelete
  16. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  17. പൂണൂല്‍ ഇട്ടാലും ...........ആകണം എന്നില്ല

    ReplyDelete
  18. രണ്ടാമത്തെ കവിതയുടെ അവസാന വരികള്‍
    തികച്ചും പൊളിറ്റിക്കല്‍. നന്നായി.

    ReplyDelete
  19. വരികൾ അസ്സലായി വിഷ്ണുപ്രിയ. പ്രത്യേകിച്ചും രണ്ടാമത്തേത്.
    ഇനീം എഴുതു.....

    ReplyDelete
  20. എല്ലാവര്ക്കും നന്ദി

    ReplyDelete
  21. പൂണൂൽ ഇഷ്ടപ്പെട്ടു.

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!