Wednesday, March 9, 2011

വേഷപകര്‍ച്ച


പച്ച  വേഷമായിരുന്നു  ഏറെയിഷ്ട്ടം  

കളി  വിളക്കിന്റെ  പകുതി
പങ്കിട്ടു   ശൃംഗാരം ചുണ്ടിലോളിപ്പിച്ചു 

വിടര്‍ന്ന  കണ്ണുകള്‍  കൊണ്ട്  ചിരിക്കുന്ന
മിനുക്ക്‌  അരങ്ങില്ലെത്താനാണ്  കാത്തിരുന്നത്
ചെല്ലി  പഠിഞ്ഞ പദങ്ങളില്‍  

വേദിയില്‍ നിറഞ്ഞു  നിന്നത്
തിരശീലയായിരുന്നു
മഞ്ഞയും  ചുവപ്പും  കറുപ്പും
ഒക്കെ  ചതുരങ്ങള്‍
എന്നെയും   നിന്നെയും    പോലെ
ഒന്നിനുള്ളില്‍  ഒന്നായിയടുക്കിയിട്ടും
ചേര്‍ന്ന്  പോകാത്തത്
വേഷം  പുതച്ചതല്ല 
തിരശീലയിപ്പോള്‍  ഭീമന്റെ
നെഞ്ചില്‍  ചുറ്റി  വരിഞ്ഞിരിക്കയാണ്
മിനുക്ക്‌ കാത്തു
ഞാനിപ്പോള്‍  കീചകനെ  പോലെ
ശൃംഗാരപടമാടുകയാണ്

പക്ഷേ,
അതെ, നാം  കഥയറിയാതെ  ആട്ടം  കാണുകയല്ല
കഥയറിയാം  ,
തിരശീല  നീങ്ങാത്തത്   കൊണ്ട്
തേപെടുന്നില്ല,,ആടുന്നുമില്ല
ഇനിയുമേരെയെന്തിനാണ്   
ആട്ടം  കാണുന്നത്
പഴയപോലെ രാത്രികള്‍
ഉറങ്ങിതീര്‍ക്കാമല്ലോ

18 comments:

  1. എന്നെയും നിന്നെയും പോലെ
    ഒന്നിനുള്ളില്‍ ഒന്നായിയടുക്കിയിട്ടും
    ചേര്‍ന്ന് പോകാത്തത്

    ReplyDelete
  2. kalivilakkinte sobhayil munnil mukham theliyunnu....
    appol urangipokaruthu..

    ReplyDelete
  3. എന്നെയും നിന്നെയും പോലെ
    ഒന്നിനുള്ളില്‍ ഒന്നായിയടുക്കിയിട്ടും
    -എന്ന വരികൾ ഇഷ്ടപ്പെട്ടു.

    ഒരു ‘മിനുക്ക്‘ കവിതക്കും ആവശ്യമായിരുന്നില്ലേ?
    ആശംസകൾ!

    ReplyDelete
  4. കഥകളിത്തിരശ്ശീലയുടെ മഞ്ഞയും ചുവപ്പും കറുപ്പും കളങ്ങൾ ഒരു കവിതയിൽ സമർത്ഥമായി ഉപയോഗിച്ച് കാണുകയാണ് ആദ്യമായി (ഒന്നിനുള്ളില്‍ ഒന്നായിയടുക്കിയിട്ടും ...)
    നന്നായിട്ടുണ്ട്. ക്ഷോണീന്ദ്രപത്നിയുടെ വാണി കേട്ട് ഗാത്രം വിറച്ച് കീചക മണിനികേതനത്തിലെത്തുന്നവളാണിന്നത്തെ യാഥാർത്ഥ്യം. അഭിശപ്ത.

    ReplyDelete
  5. കഥയറിയാം ,
    തിരശീല നീങ്ങാത്തത് കൊണ്ട്
    തീപെടുന്നുമില്ല,ആടുന്നുമില്ല

    ReplyDelete
  6. അതെ നാം കഥയറിയാതെ ആട്ടം കാണുകയാണ് ..
    നല്ല കവിത ..

    ReplyDelete
  7. പച്ച വേഷങ്ങളിൽ നിന്നുള്ള വേഷപ്പകർച്ചകളാണല്ലോ ഇന്ന് ചുറ്റും കാണുന്നത് അല്ലേ വിഷ്ണുപ്രിയേ
    കൂടെ കഥയറിയാതെ ആട്ടം കാണുന്നവരും

    ReplyDelete
  8. ഈ കവിതയ്ക്ക് കട്ടി ഇത്തിരി കൂടുതലാട്ടൊ എന്റ്റെ കാഴ്ചയിൽ..

    ReplyDelete
  9. കീചകന്റെ ശൃംഗാരം എവിടെയായിരുന്നു? പുരാണേതിഹാസങ്ങളില്‍ വളരെ ‘വീക്ക്’ ആണേ..!

    അക്ഷരപ്പിശകുകള്‍ ഒന്ന് ശ്രദ്ധിക്കണം.
    ‘ചാരുരങ്ങള്‍’ എന്താണ്? :(

    കവിത മനസ്സിലാക്കാന്‍ ശ്രമിച്ചു..

    ReplyDelete
  10. കഥ അറിയാതെ ആട്ടം കണ്ടിട്ടെന്തുകാര്യം! ..അത് കൊണ്ട്...

    ReplyDelete
  11. കഥകളിയെ കവിതയിൽ ചേർത്തു വെച്ചത് വളരെ ഭംഗിയായി. നല്ല കല്പനകൾ.
    അഭിനന്ദനങ്ങൾ കേട്ടൊ.

    ReplyDelete
  12. കവിതയില്‍ വിരിയുന്ന ഭാവന അനുപമം

    ReplyDelete
  13. എല്ലാവര്ക്കും നന്ദി

    ചതുരങ്ങള്‍ ആണ് ....അത് മാറി എഴുതി
    നിശാസുരഭി നന്ദി തെറ്റ് ചൂണ്ടി കാണിച്ചതിന്

    ReplyDelete
  14. plz correct spelling mistakes.

    nalla kavitha abhinandanangal

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!