Sunday, October 31, 2010

ആംഗലേയം ..!!!

കാലങ്ങളോളം  ഞാന്‍ 
പറഞ്ഞിരുന്നത്
നിന്റെ പ്രണയത്തെകുറിച്ചായിരുന്നു
എന്നെ കൊഞ്ചിച്ചു  വഷളാക്കിയ  കവിത ,
നിന്റെ  മൌനത്തിലെന്റെ  കവിത
തീക്ഷ്ണമാവുന്നു
മടിയിലിരുത്തി  താലോലിച്ച
ദിവസങ്ങളില്‍ ഞാന്‍
സ്ത്രീയായി  പരിവര്‍ത്തനം
ചെയ്യപ്പെടുന്നു
ഒടുക്കമൊരു  ദിവസം
നീ
നിസഗംനായി   സംസാരിക്കുന്നു
വരണ്ട ആംഗലേയത്തില്‍
എന്നോടല്ലാത്ത  ഭാഷയില്‍
കൂട്ടിനു  ഭാവുകങ്ങളും  ആശംസകളും
നെഞ്ചില്‍  നിന്നും  പറിച്ചെടുത്തു  നീയെന്നെ
മഴയിലെക്കാണല്ലോ
ഇറക്കി വിടുന്നത് ..

Sunday, October 24, 2010

ബലി..!!!



ഇന്ന് ബലി കൊടുക്കാന്‍
എന്റെ -ആട്ടിന്കുട്ടികളൊന്നും തന്നെ
പാകപ്പെട്ടില്ല .



എന്നിട്ടും ഞാനുറക്കത്തില്‍
ദേവിയുടെ കല്പന കേട്ടു
ബലി വേണം !
നര ബലി !!

ഉറക്കത്തില്‍ നിന്ന് രക്ഷപ്പെട്ടു
മയക്കത്തില്‍ വീണു കിടന്നപ്പോള്‍
കഴുത്തിന്‌ മുകളിലലങ്കാരമായൊരു

തലയില്ലാത്ത കന്യകമാരും
കോഴിത്തലകളും
എന്റെ സ്വപ്നത്തില്‍ നുഴഞ്ഞു കയറി

ഈ കല്പനകര്‍ക്ക് മനസ്സിലവനാണ് ,
പാലം പണിതു കഴിഞ്ഞപ്പോള്‍
നടുക്കൊരുത്തന്‍ ചത്തപ്പോള്‍ ,
പണിഞ്ഞു കയറുമ്പോള്‍
ഉള്ളിലൊരുത്തനെ  കൂട്ടി കുഴിച്ചിട്ടപ്പോള്‍
എനിക്കേ,തിരിഞ്ഞു കിട്ടിയതപ്പോഴാന്നു
തര്‍ക്കിച്ചു തർക്കിച്ചു ചെയ്യാന്‍
മറക്കുന്നവര്‍ക്ക് അതെങ്ങിനെ മനസ്സിലാവാനാണ്


അഭിവൃദ്ധിക്കും ഐശ്വര്യത്തിന്നും
പിന്നെയും എന്തിനൊക്കെയും കൂടിയും
ബലികളൊക്കെ കൊടുത്തു
ബലി കൊടുക്കപ്പെട്ടയെന്തു

നിനച്ചെന്നും ശപിച്ചെന്നും
ആരും ചിന്തിച്ചു പുകച്ചില്ല
അവയൊന്നും ആരുടെയും
ഉറക്കം കെടുത്തിയിട്ടുമില്ല
എന്നിട്ടും ,
ചത്ത്‌ കേട്ടവര്‍ക്കു
ആരുമറിയാതെ ഞാന്‍
ബലി തര്‍പ്പണം ചെയ്യുന്നു

Monday, October 11, 2010

രാഷ്ട്രീയം












ഇവിടെ നടുക്ക് തലയുയര്‍ത്തി
നിന്നോരോറ്റ മരം പറഞ്ഞു
"ഇവിടെ രാഷ്ട്രീയം വേണ്ട"
എല്ലാവരും അത് തന്നെയേറ്റു പറഞ്ഞു
ചാവി കൊടുത്ത യന്ത്രം പോലെ
ഞങ്ങളങ്ങിനെ തെണ്ടി നടന്നു
" നല്ല കുട്ടികള്‍ "
മാഷമ്മാര് പറഞ്ഞു
"നിറയെ മാര്‍ക്ക് "
അച്ഛനുമമ്മക്കും നിറഞ്ഞു.



എന്നിട്ടും ,
ജനിച്ച നാടിനെയറിഞ്ഞില്ലെയെന്നു
അവളെ മുടിച്ചവരെയറിഞ്ഞില്ലെയെന്നു
ഒരു രാത്രിയും പരാതി പെട്ടില്ല
കൂടെ കിടന്നവന്‍ നാടിനെയൊറ്റി
കൊടുത്തപ്പോഴൊരു ദിവസം
ഞങ്ങളാഘോഷിച്ചു ..

ഒടുക്കം ,
കാല്‍ച്ചുവട്ടിലെ മണ്ണ് ഓലിച്ചു പോയപ്പോള്‍
തലയ്ക്കുമുകളിലെ ആകാശം പറന്നുപോയപ്പോള്‍
ഇവര്‍ രാഷ്ട്ര ബോധമുള്ളവാരായിരുന്നുവെങ്കില്‍
എന്നാരോ പിറുപിറുത്തതു കേട്ടു ...