Thursday, April 21, 2011

നൂറ ( കവിത)


"ഈ  മലയാളം  മുന്‍ഷി  പണി  കവിയെ  കൊല്ലും "
പണ്ട് ആത്മകഥയില്‍ " പി " എഴുതി 
 
 
മനോരമയുടെ  എഴുത്തുപുരയില്‍  കവിതയുടെ  നിരകുടവുമായി  വന്ന  ഒരു കുട്ടിയുണ്ടായിരുന്നു ' നൂറാ" ,
അവള്‍  ടീച്ചറായി  പോയി 
രണ്ടാം  ക്ലാസിലെ  വലിയ  ടീച്ചര്‍
ഇപ്പോള്‍  അവളുടെ  എഴുത്ത്  കാണാറില്ല 
കവിതാ ക്യാമ്പുകളില്‍  അവളുടെ ശബ്ദം   കേള്‍ക്കാറില്ല 
അവളെ  അനേഷിച്ചു  പോകുകയാണ്  എന്റെ  അക്ഷരങ്ങള്‍ )





നൂറയുടെ രണ്ടാം ക്ലാസിലെ 
എല്ലാ പിള്ളേരും  ജയിച്ചു
തട്ടമിട്ട കൊച്ചു മിടുക്കിക്ക്
നൂറില്‍ നൂറാത്രേ 

ചുവന്ന കണ്ണും
ചൂരല്‍ വടിയും കയ്യിലുള്ള 
റഹ്മാന്‍ മാഷെ
ടീച്ചര്‍ക്കും പേടിയാണത്രെ
പണ്ടയാളവളെയും നുള്ളി
തുടയിലെ തൊലിയെടുത്തിട്ടുണ്ടത്രേ,

അക്ഷരമെഴുതാനറിയാഞ്ഞിട്ടും  
എണ്ണക്കം  തെറ്റിയിട്ടും,
ചിത്രം നോക്കി പറഞ്ഞ
കഥയങ്ങിനെ  നീണ്ടു  നീണ്ടു
പോയിട്ടും
നൂറാന്റെ പിള്ളേരോക്കെയും ജയിച്ചു


റഹ്മാന്‍  മാഷ്‌
നുള്ളി  തോലിയെടുക്കാന്‍ 
വന്നപ്പോള്‍
നെഞ്ചോടു ചേര്‍ത്തു 
പിടിച്ചവള്‍ക്ക്
മൂന്നാം ക്ലാസ്സില്‍ പോണ്ടാത്രേ ,!

രാത്രി,
മുഹ്സിനോട് രണ്ടാം ക്ലാസ്സിന്റെ 
കഥ പറഞ്ഞാണത്രെ അവളുറങ്ങി  പോകാര്‍
അടിവയറ്റിലെയനക്കമറിയുമ്പോള്‍ 
ചുണ്ടില്‍  പുള്ളിയുള്ള
സുന്ദരിയെ
അവളു  മടിയില്‍ വെയ്ക്കാരു-    
മുണ്ടത്രേ

" നൂറാ ,
നീയെഴുത്തു മറന്നോ ?
കവിതയെഴുതാന്‍   ?
കാമ്പുകളിലഗ്നിയായി പടരാന്‍ ?
പെണ്ണിന്റെ  ദണ്ണംമെഴുതാന്‍
കുഞ്ഞിന്റെ ,
കരച്ചിലു പകര്‍ത്താന്‍ ?"
എന്റെയെഴുത്തു വിറച്ചു
 

രണ്ടാം ക്ലാസ്സിന്റെ  ഉമ്മറപ്പടിയില്‍
അത് വെള്ളം ദാഹിച്ചു
കുഴഞ്ഞു വീണു
കണ്ണട വെച്ച  മിടുക്കന്‍ 
വെള്ളം കൊടുത്തു
(എന്നിട്ടും,
നൂറാ തിരിഞ്ഞു നോക്കിയില്ല )

ഉച്ചക്ക്  ബെല്ലടിച്ചപ്പോള്‍
എന്റെയക്ഷരങ്ങള്‍
ആരോടും യാത്ര പറയാതെ
ഇറങ്ങി പോന്നു

15 comments:

  1. നൂറാ ടീച്ചര്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം..ദേ ഇവിടെ ഒരാള്‍ കവിത എഴുതാന്‍ വിളിക്കുന്നു ...:)
    വിഷ്ണു പ്രിയേ ..നൂറ എഴുതും..കവിയാണെങ്കില്‍ അക്ഷരത്തോട് പ്രണയം ഉണ്ടെങ്കില്‍ അവള്‍ക്കു എഴുതാതിരിക്കാന്‍ പറ്റില്ല ..സമയം ആവട്ടെ ..എഴുത്ത് പുര ചൂട് പിടിക്കട്ടെ ..:)

    ReplyDelete
  2. നൂറാ ,
    നീയെഴുത്തു മറന്നോ ?
    കവിതയെഴുതാന്‍ ?
    കാമ്പുകളിലഗ്നിയായി പടരാന്‍ ?
    പെണ്ണിന്റെ ദണ്ണംമെഴുതാന്‍
    കുഞ്ഞിന്റെ ,
    കരച്ചിലു പകര്‍ത്താന്‍ ?"

    ഒന്നല്ല നൂറ ഇതുകണ്ടാൽ നൂറുവട്ടം എഴുതും കേട്ടൊ

    ReplyDelete
  3. ഉച്ചക്ക് ബെല്ലടിച്ചപ്പോള്‍
    എന്റെയക്ഷരങ്ങള്‍
    ആരോടും യാത്ര പറയാതെ
    ഇറങ്ങി പോന്നു

    തിരിച്ച് വരും.
    വരാതിരിക്കാൻ പറ്റില്ല..അതാണ് അക്ഷരത്തിന്റെ ശക്തി.

    ReplyDelete
  4. രണ്ടാം ക്ലാസ്സിന്റെ ഉമ്മറപ്പടിയില്‍
    അത് വെള്ളം ദാഹിച്ചു
    കുഴഞ്ഞു വീണു
    കണ്ണട വെച്ച മിടുക്കന്‍
    വെള്ളം കൊടുത്തു
    (എന്നിട്ടും,
    നൂറാ തിരിഞ്ഞു നോക്കിയില്ല )


    എല്ലായിടത്തും ചിലരുണ്ട് ഇങ്ങനെ വെള്ളം കൊടുക്കാന്‍, പക്ഷെ ഒരാള് പോലും തിരിഞ്ഞു നോക്കാറില്ല :(

    ആശംസകള്‍ പ്രിയാ

    ReplyDelete
  5. രണ്ടാം ക്ലാസ്സിന്റെ ഉമ്മറപ്പടിയില്‍
    അത് വെള്ളം ദാഹിച്ചു
    കുഴഞ്ഞു വീണു
    കണ്ണട വെച്ച മിടുക്കന്‍
    വെള്ളം കൊടുത്തു
    (എന്നിട്ടും,
    നൂറാ തിരിഞ്ഞു നോക്കിയില്ല )

    പിന്നെയിവളെന്ത് കവിതയെഴുതും.ഇത്തിരി ദയ തോന്നാത്തവൾ

    ReplyDelete
  6. നൂറാനെ പരിചയപ്പെടുത്തല്‍ നന്നായി :)

    അക്ഷരപ്പിശക് തിരുത്തുക..

    ReplyDelete
  7. നൂറയുടെ ചില കവിതകള്‍ പി.പി.രാമചന്ദ്രന്‍ മാഷുടെ www.harithakam.com - ല്‍ കണ്ടു.

    ReplyDelete
  8. noora varum, ithu vaayichittundenkil evide undenkilum varum

    ReplyDelete
  9. "റഹ്മാന്‍ മാഷ്‌
    നുള്ളി തോലിയെടുക്കാന്‍
    വന്നപ്പോള്‍
    നെഞ്ചോടു ചേര്‍ത്തു
    പിടിച്ചവള്‍ക്ക്
    മൂന്നാം ക്ലാസ്സില്‍ പോണ്ടാത്രേ ,!"
    എന്റെ നാട്ടില്‍ കുറെ കുട്ടികള്‍ അധ്യാപഹയന്മാരെ പേടിച്ചു സ്കൂളില്‍ പോകാതായിരുന്നു. മാഷന്മാര്‍ കുറെയെണ്ണം ജയിലിലായി, കുറെ പേര്‍ ഇനിയും പോകാനിരിക്കുന്നെന്നു ജനസംസാരം.
    കവിത നന്നായി..

    ReplyDelete
  10. നൂറാ ,
    നീയെഴുത്തു മറന്നോ ?
    കവിതയെഴുതാന്‍ ?
    കാമ്പുകളിലഗ്നിയായി പടരാന്‍ ?
    പെണ്ണിന്റെ ദണ്ണംമെഴുതാന്‍
    കുഞ്ഞിന്റെ ,
    കരച്ചിലു പകര്‍ത്താന്‍ ?"
    എന്റെയെഴുത്തു വിറച്ചു

    ആശംസകള്‍

    ReplyDelete
  11. നൂറ നൂറായിരം എഴുതട്ടേ!

    ReplyDelete
  12. എന്നിക്ക് നൂറയെ തിരച്ചു കിട്ടി ....നന്ദി വായനകാരെ

    ReplyDelete

നന്ദി ..വീണ്ടും വരിക ..!!!